Mammootty's helping hand for tribal people in Kerala; Distributed medical aid through care and share program.
കേരളാ സംസ്ഥാനത്തെ ആദിവാസികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ പരിപാടിയുടെ ഭാഗമായാണ് ഈ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഊരിലെ തൊണ്ണൂറു വയസുള്ള ആലമി മൂപ്പരെ സാക്ഷി നിർത്തി കാസറഗോഡ് ജില്ലാ കലക്ടർ സജിത്തിന് ആണ് മമ്മൂട്ടി ഉപകരണങ്ങൾ കൈമാറിയത്. കാസർഗോഡ് ജില്ലയിലെ ആദിവാസികൾക്ക് കളക്ടർ വഴി സഹായം എത്തിച്ചതിനു ശേഷം കേരളത്തിലെ മറ്റു ജില്ലകളിൽ ഉള്ള സഹായം ആവശ്യമുള്ള മുഴുവൻ ആദിവാസികൾക്കും വരും ദിവസങ്ങളിൽ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കാൻ ആണ് മമ്മൂട്ടിയുടെ പ്ലാൻ.
അടുത്ത സാമ്പത്തിക വർഷം കെയർ ആൻഡ് ഷെയറിന്റ കൂടുതൽ സഹായങ്ങൾ കാസറഗോഡ് ജില്ലയിൽ എത്തിക്കാൻ സംഘടനയുടെ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെ മമ്മൂട്ടി ചുമത്തപ്പെടുത്തുകയും ചെയ്തു. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസികൾക്കായി ചെയ്യുന്ന സേവനങ്ങൾക്കു നന്ദി പറയാനും കൂടുതൽ സഹായങ്ങൾ ആവശ്യപ്പെടാനുമാണ് മൂപ്പനും സംഘവും എത്തിയത്. അവർ തങ്ങളുടെ പരമ്പരാഗത ശൈലിയിൽ ഉള്ള തുടി കൊട്ടി പാടിയപ്പോൾ, മമ്മൂട്ടിയും അവർക്കൊപ്പം ചേർന്ന കാഴ്ച രസകരമായിരുന്നു. പതിനഞ്ചു മിനിറ്റോളം ആണ് മമ്മൂട്ടി അവർക്കൊപ്പം കൊട്ടാൻ ശ്രമിച്ചത്. തങ്ങളുടെ തനതു ശൈലിയിലുള്ള കരകൗശല വസ്തുക്കളും പലഹാരങ്ങളുമെല്ലാം മമ്മൂട്ടിക്ക് സമ്മാനിക്കാനായി മൂപ്പനും സംഘവും കാട്ടിൽ നിന്നു കൊണ്ട് വന്നിരുന്നു. മൂപ്പരുടെ നേതൃത്വത്തിൽ മമ്മൂട്ടിയെ മുളകൊണ്ടുള്ള മാല അണിയിക്കുകയും ചെയ്തു അവർ. സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടു പത്തു വർഷം മുമ്പ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ രൂപീകരിച്ച ജീവകാരുണ്യ സംഘടനയാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ. പൂർവികം എന്ന പദ്ധതി വഴി ആണ് അവർ ആദിവാസികൾക്ക് വേണ്ടിയുള്ള ക്ഷേമ പരിപാടികൾ ചെയ്യുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.