ഈ വരുന്ന വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അങ്കിളിനെപ്പറ്റിയാണ് തിരക്കഥാകൃത്ത് ജോയ് മാത്യു മനസ്സുതുറന്നത്. ചിത്രത്തിനെപ്പറ്റി വാചാലനായ അദ്ദേഹം തന്റെ മുൻ ചിത്രം ഷട്ടറിനെക്കാൾ വളരെ മികച്ചതായിരിക്കുമെന്ന് മുൻപ് പരാമർശം നടത്തിയിരുന്നു. ഷട്ടറിനെക്കാൾ മികച്ച ചിത്രമായിരിക്കും അങ്കിൾ ഇല്ലെങ്കിൽ താൻ തന്റെ പണി നിർത്തും എന്ന് ജോയ് മാത്യു പറഞ്ഞത് അന്ന് വളരെയധികം ചർച്ചയായിരുന്നു. അങ്ങനെയിരിക്കെയാണ് ജോയ് മാത്യു തന്റെ പുതിയ അഭിപ്രായവുമായി മാധ്യമങ്ങളിൽ എത്തുന്നത്. ചിത്രം മമ്മൂട്ടിയുടെ ഈയടുത്ത് കണ്ട ഏറ്റവും മികച്ച കഥാപാത്രം ആണെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളിൽ ഒന്നും ഈ ചിത്രത്തിലൂടെ കാണാനാകുമെന്ന് ജോയ് മാത്യു പറയുകയുണ്ടായി. എന്തുതന്നെയായാലും ഈ രണ്ട് പരാമർശങ്ങളിലൂടെ ചിത്രത്തിന്റെ പ്രതീക്ഷ വീണ്ടും ഇരട്ടിച്ചിരിക്കുകയാണ്.
രഞ്ജിത് എം. പദ്മകുമാർ എന്നിവരോടൊപ്പം നിരവധി വർഷം പ്രവർത്തിച്ചയാളാണ് സംവിധായകനായ ഗിരീഷ് ദാമോദരൻ. വർഷങ്ങളോളം പ്രവൃത്തിപരിചയമുള്ള ഗിരീഷ് ദാമോദരന്റെ ആദ്യ ചിത്രമായതിനാൽ തന്നെ അദ്ദേഹത്തിൻറെ സംവിധാനമികവ് കൂടി ചിത്രത്തിലൂടെ വിലയിരുത്തപ്പെടും. അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് സുഹൃത്തിന്റെ മകളുമായി ഒരു അങ്കിൾ നടത്തുന്ന യാത്രയാണ് ചിത്രത്തിലൂടെ പറയുന്നത്. സാമൂഹിക പ്രതിബദ്ധത നിറഞ്ഞ വിഷയം കൂടി ചിത്രം കൈകാര്യം ചെയ്യുന്നുണ്ട് ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ജോയ് മാത്യു, കെ. പി. എ. സി. ലളിത, കാർത്തിക, മുത്തുമണി തുടങ്ങിയവർ അഭിനയിക്കുന്നു. മലയാളത്തിലെ ഏറ്റവും സീനിയർ ഛായാഗ്രഹകന്മാരിൽ ഒരാളായ അഴകപ്പനാണ് ചിത്രത്തിനായി ചായാഗ്രഹണം ഒരുക്കിയിരിക്കുന്നത്. അബ്ര ഫിലിംസും എസ്. ജെ ഫിലിംസും സംയുക്തമായി നിർമ്മിച്ച ചിത്രം ന്യൂ സൂര്യ മൂവീസ് വിതരണത്തിനെത്തിക്കുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.