കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി എന്നീ ചിത്രങ്ങൾ ഒരുക്കി മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട സംവിധായകനായ ആളാണ് ബേസിൽ ജോസഫ്. നടനെന്ന നിലയിലും ഹിറ്റുകളുടെ തോഴനായ ബേസിൽ ഇപ്പോൾ പുതിയ ജനപ്രിയ നായകൻ ആണെന്ന് പറഞ്ഞാലും അതിലൊട്ടും അതിശയോക്തിയില്ല. ബേസിൽ അഭിനയിച്ച ഏറ്റവും പുതിയ റിലീസായ സൂക്ഷ്മദർശിനിയും ഇപ്പോൾ സൂപ്പർ ഹിറ്റാണ്.
എന്നാലും സംവിധായകൻ എന്ന നിലയിൽ അറിയപ്പെടാൻ ആണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതെന്നും ആ ടാഗ് താൻ ഇപ്പോൾ മിസ് ചെയ്യുന്നുണ്ട് എന്നും ബേസിൽ പറയുന്നു. ഇനി വരാൻ പോകുന്നത് ഒരു വലിയ സിനിമ ആയിരിക്കുമെന്നും അതിന്റെ രചനാ ജോലികൾ പുരോഗമിക്കുകയാണെന്നും ബേസിൽ വെളിപ്പെടുത്തി. കുറെ വർഷങ്ങൾക്ക് മുൻപാണ് മമ്മൂട്ടി- ടോവിനോ തോമസ് എന്നിവരെ നായകന്മാരാക്കി ഒരു ചിത്രം ബേസിൽ പ്രഖ്യാപിച്ചത്. എന്നാൽ അത് ഇതുവരെ നടന്നിട്ടില്ല.
ആ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ബേസിൽ പറയുന്നത്, ആ ചിത്രം ഇനി നടക്കില്ല എന്നാണ്. അത് ഇപ്പോൾ തന്റെ മനസ്സിലില്ല എന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ആ ചിത്രം ചെയ്യാൻ തനിക് സാധിക്കില്ലെന്നും ബേസിൽ വെളിപ്പെടുത്തി. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ വെച്ചൊരു ചിത്രം പ്രഖ്യാപിക്കുമ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷകൾ വളരെ വലുതായിരിക്കുമെന്നും അതിനോട് നീതി പുലർത്തുന്ന ഒരു തിരക്കഥ ഉണ്ടെങ്കിൽ മാത്രമേ അങ്ങനെ ഒരു പ്രൊജക്റ്റ് സാധ്യമാകു എന്നും ബേസിൽ പറയുന്നു.
ബേസിൽ ഒരുക്കുന്ന അടുത്ത ചിത്രം ഹിന്ദിയിൽ ആണെന്നും രൺവീർ സിങ് ആണ് അതിൽ നായകനെന്നും സൂചനയുണ്ട്. അൻവർ റഷീദ് നിർമ്മിച്ച പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രമാണ് ബേസിലിന്റെ അടുത്ത റിലീസ്. അടുത്ത ജനുവരിയിലാണ് പ്രാവിൻകൂട് ഷാപ്പ് റിലീസ് ചെയ്യുക.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.