[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കൽക്കി 2 ഉടൻ ആരംഭിക്കും; അമ്മയായ ശേഷം വീണ്ടും അഭിനയിക്കാൻ ദീപിക പദുകോൺ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കൽക്കിയുടെ രണ്ടാം ഭാഗം അടുത്ത വർഷം ആരംഭിക്കുമെന്ന് സൂചന. പ്രഭാസ്, അമിതാബ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ, ശോഭന തുടങ്ങി ഒരു വലിയ താരനിര പ്രത്യക്ഷപ്പെട്ട കൽക്കി ആയിരം കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്.

സന്ദീപ് റെഡ്‌ഡി വാങ്ക ഒരുക്കുന്ന സ്പിരിറ്റ്, പ്രശാന്ത് നീൽ ഒരുക്കാൻ പോകുന്ന സലാർ 2 എന്നിവക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്നത് കൽക്കി 2 ൽ ആയിരിക്കുമെന്നാണ് സൂചന. അതിനൊപ്പം തന്നെ, അമ്മയായതിന് ശേഷം ബോളിവുഡ് സൂപ്പർ നായികാ താരം ദീപിക പദുകോൺ വീണ്ടും ക്യാമറക്ക് മുന്നിലെത്തുന്നതും കൽക്കി രണ്ടാം ഭാഗത്തിലൂടെയാണെന്നും വാർത്തകൾ വരുന്നുണ്ട്.

നിറവയറുമായാണ് കൽക്കി ആദ്യ ഭാഗത്തിൽ ദീപിക പദുകോൺ വേഷമിട്ടത്. രണ്ടാം ഭാഗത്തിന്റെ 35 ശതമാനം ഇതിനോടകം തന്നെ തങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും, രണ്ടാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമ്മാതാവ് സ്വപ്നദത്തും പ്രിയങ്ക ദത്തും മാധ്യമങ്ങളെ അറിയിച്ചിരുന്നു. വമ്പൻ ബഡ്ജറ്റിൽ എത്തിയ ഈ സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽഹാസനാണ് വില്ലൻ വേഷം ചെയ്തത്.

പ്രഭാസ്- കമൽ ഹാസൻ പോരാട്ടം ആയിരിക്കും രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. മലയാളി താരം ദുൽഖർ സൽമാൻ ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. വിജയ് ദേവരകൊണ്ട, മൃണാൾ താക്കൂർ എന്നിവരും അതിഥി വേഷം ചെയ്ത ചിത്രത്തിൽ മലയാളി താരം അന്ന ബെന്നും വേഷമിട്ടിരുന്നു. ആദ്യ ഭാഗത്തേക്കാൾ വലിയ ബഡ്ജറ്റിലും കാൻവാസിലും ആയിരിക്കും കൽക്കി 2 ഒരുങ്ങുക.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

7 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.