Mammootty fans to welcome Madura Raja with a huge cut out even before the completion of its filming
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം നേടിയ ഗംഭീര വിജയത്തിന് ശേഷം ഹിറ്റ് മേക്കർ വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മധുര രാജ. പുലി മുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെ തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പ് ആണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രണ്ടു ഷെഡ്യൂളുകൾ ഇപ്പോൾ തീർന്നു കഴിഞ്ഞു. ഡിസംബർ ഇരുപതിന് ഇതിന്റെ മൂന്നാം ഷെഡ്യൂൾ ആരംഭിക്കും എന്നാണ് വൈശാഖ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാൽ ഷൂട്ടിംഗ് പോലും തീരുന്നതിനു മുൻപ് തന്നെ രാജയെ വരവെക്കാൻ കട്ട് ഔട്ട് ഒരുക്കുകയാണ് മമ്മൂട്ടി ഫാൻസ്. കോട്ടയം ഈരാറ്റുപേട്ടയിൽ ഉള്ള മമ്മൂട്ടി ഫാൻസ് ആണ് റിലീസ് തീയതി പോലും നിശ്ചയിക്കാത്ത ഈ ചിത്രത്തിന് വേണ്ടി കട്ട് ഔട്ട് ഒരുക്കുന്നത്.
അടുത്ത വർഷം ഈദ് റിലീസ് ആയി ഈ ചിത്രം എത്തും എന്ന സൂചന ഉണ്ടെങ്കിലും ഒഫീഷ്യൽ ആയി അത് സ്ഥിതീകരിച്ചിട്ടില്ല. പുലി മുരുകൻ, ഒടിയൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ പീറ്റർ ഹെയ്‌ൻ ആണ് മധുര രാജക്കു വേണ്ടിയും സംഘട്ടനം ഒരുക്കുന്നത്. മധുര രാജയായി കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിരുന്നു. ഷാജി കുമാർ ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുമ്പോൾ എഡിറ്റിംഗ് നിർവഹിക്കുന്നത് ജോൺകുട്ടി ആണ്. ജഗപതി ബാബു, മിഴ് യുവ താരം ജയ്, സിദ്ദിഖ്, വിജയ രാഘവൻ, അനുശ്രീ, മഹിമ നമ്പ്യാർ. ഷംന കാസിം, നെടുമുടി വേണു, ആർ കെ സുരേഷ്, അജു വർഗീസ്, ബിജു കുട്ടൻ, ധർമജൻ, നോബി, ബാല, മണിക്കുട്ടൻ, കൈലാഷ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ബൈജു എഴുപുന്ന, എം ആർ ഗോപകുമാർ, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.