മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം ഈ വരുന്ന നവംബർ 21 നു റിലീസ് ചെയ്യാൻ പോവുകയാണ്. അമ്പതു കോടിയോളം രൂപ മുതൽ മുടക്കിൽ ഒരുക്കിയ ഈ ചിത്രത്തിൽ വലിയ പ്രതീക്ഷ ആണ് മമ്മൂട്ടി ആരാധകർക്ക് ഉള്ളത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാമാങ്കം മാറും എന്നാണ് അവരുടെ പ്രതീക്ഷ. റിലീസ് ഡേ വലിയ ആഘോഷങ്ങളോടെ തന്നെ മെഗാസ്റ്റാർ ചിത്രത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ മമ്മൂട്ടി ആരാധകർ തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ മാമാങ്കം റിലീസ് ഡേ ആഘോഷമാക്കാൻ തന്റെ കല്യാണത്തിന്റെ തീയതി വരെ നേരത്തെ ആക്കി ഒരു മമ്മൂട്ടി ആരാധകൻ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മെയ്മോൻ സുരേഷ് എന്ന യുവാവാണ് പെൺവീട്ടുകാർ നവംബർ 21നു കല്യാണം തീരുമാനിച്ചപ്പോൾ അതിനെ എതിർത്ത് ഇന്ന് തന്നെ കല്യാണം കഴിച്ചത്.
നവംബർ 21ആണ് കല്യാണ ഡേറ്റ് എന്ന് പറഞ്ഞപ്പോൾ തന്നെ അന്ന് മാമാങ്കം റിലീസ് ആയതു കൊണ്ട് കല്യാണം നടത്താൻ പറ്റില്ല എന്ന് പെൺവീട്ടുകാരുടെ മുഖത്ത് നോക്കി ധൈര്യമായി പറഞ്ഞ മെയ്മോൻ ഇന്ന് രാവിലെ 11.30 നു ഉള്ള ശുഭ മുഹൂർത്തത്തിൽ വിവാഹിതനാവുകയായിരുന്നു. മമ്മൂട്ടി ചിത്രത്തിന് വേണ്ടി കല്യാണം പോലും നേരത്തെ ആക്കിയ ഈ ആരാധകനെ പ്രശംസ കൊണ്ട് മൂടുകയാണ് മറ്റു മമ്മൂട്ടി ആരാധകർ. മെയ്‌മോൻറെ വിവാഹ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം നിർമ്മിച്ചിരിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ്. ഉണ്ണിമുകുന്ദൻ, മാസ്റ്റർ അച്യുതൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ അവലംബിത തിരക്കഥ രചിച്ചത് ശങ്കർ രാമകൃഷ്ണൻ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ, മേക്കിങ് വീഡിയോ, ഒരു ഗാനം എന്നിവ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.