മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായി അഭിനയിച്ച പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം നാളെ മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുകയാണ്. ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ നിർമ്മിച്ചതും അദ്ദേഹം തന്നെയാണ്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം സംവിധായകൻ ജൂഡ് ആന്റണി ജോസഫുമായി ബന്ധപ്പെട്ട് മമ്മൂട്ടി നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ നിന്ന് ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. മമ്മൂട്ടി ജൂഡിനെ ബോഡി ഷെയിമിങ് നടത്തി എന്നായിരുന്നു സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. വിമർശനം ശ്കതമായപ്പോൾ തന്റെ വാക്കുകൾ തെറ്റായി പോയെന്ന് പറഞ്ഞു കൊണ്ട് മമ്മൂട്ടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ക്ഷമ പറയുകയും ചെയ്തിരുന്നു.
അതേ കുറിച്ച് മമ്മൂട്ടി ഇപ്പോൾ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തെറ്റുപറ്റിയെന്ന് തോന്നിയാല്‍ ക്ഷമ പറയുന്നതാണ് യഥാര്‍ഥ മനുഷ്യസംസ്കാരമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ജൂഡ് ആന്തണിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലെ ശ്രദ്ധക്കുറവില്‍ അന്ന് തനിക്ക് ജാള്യത തോന്നിയെന്നും അത്തരമൊരു ശ്രദ്ധക്കുറവ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നാണ് മമ്മൂട്ടി നടത്തിയ പരാമർശം. ശേഷം മാപ്പ് പറഞ്ഞു കൊണ്ട് മമ്മൂട്ടി കുറിച്ചത്, ” ‘ജൂഡ് ആന്റണി’യെ പ്രകീർത്തിക്കുന്ന ആവേശത്തിൽ ഉപയോഗിച്ച വാക്കുകൾ ചിലരെ അലോസരപ്പെടുത്തിയതിൽ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങൾ ആവർത്തിക്കാതിരിക്കുവാൻ മേലിൽ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓർമ്മിപ്പിച്ച എല്ലാവർക്കും നന്ദി..”, എന്നാണ്.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.