പ്രശസ്ത നടനും അവതാരകനും മിമിക്രി താരവുമൊക്കെയായ രമേശ് പിഷാരടി കഴിഞ്ഞ വർഷം സംവിധായകനായും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ നായക വേഷങ്ങൾ ചെയ്ത പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിലൂടെ ആണ് രമേശ് പിഷാരടി സംവിധായകൻ ആയതു. ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നതിന്റെ തിരക്കിൽ ആണ് അദ്ദേഹം. മമ്മൂട്ടി നായകനായി എത്തുന്ന ഗാനഗന്ധർവൻ എന്ന ചിത്രമാണ് രമേശ് പിഷാരടി ഇപ്പോൾ ഒരുക്കുന്നത്. തന്റെ ചിത്രത്തിലെ മമ്മൂട്ടി ഉള്ള സീനുകളുടെ ചിത്രീകരണം പൂർത്തിയായി എന്നും മമ്മുക്കയും ഒത്തുള്ള ദിവസങ്ങൾ മറക്കാൻ പറ്റില്ല എന്നും രമേശ് പിഷാരടി പറയുന്നു. മമ്മുക്കയെ വെച്ചൊരു പടം എടുക്കണം എന്ന് നമ്മൾ ആത്മാർത്ഥമായി ആഗ്രഹിച്ചാൽ ആ ആഗ്രഹം സാധ്യമാക്കാൻ മമ്മുക്ക നമ്മുടെ കൂടെ നിൽക്കും എന്നും രമേശ് പിഷാരടി പറയുന്നു.
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പുതിയ സംവിധായകർക്കു അവസരം കൊടുക്കുന്ന താരമാണ് മമ്മൂട്ടി. ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഗാനഗന്ധർവൻ സെപ്റ്റംബർ അവസാന വാരത്തോടെ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കലാസദൻ ഉല്ലാസ് എന്ന ഒരു ഗാനമേള ഗായകൻ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ , അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അഴകപ്പനും സംഗീതം ഒരുക്കുന്നത് ദീപക് ദേവുമാണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.