[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

വിക്രം ഒരു സിമ്പിൾ മനുഷ്യൻ മാത്രമല്ല, അതുക്കും മേലെ; സിനിമാ പ്രേമിയുടെ വാക്കുകൾ വൈറൽ ആവുന്നു.

ചിയാൻ വിക്രം നായകനായി എത്തിയ കടരം കൊണ്ടാൻ എന്ന ചിത്രം  ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. രാജേഷ് എം സിൽവ സംവിധാനം ചെയ്ത ഈ ആക്ഷൻ ത്രില്ലെർ നിർമ്മിച്ചത് ഉലക നായകൻ കമല ഹാസൻ ആണ്. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ശനിയാഴ്ച വിക്രം കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം എം ഓ ടി മാളിൽ ആണ് വിക്രം എത്തിയത്. തമിഴകത്തിന്റെ ചിയാൻ വിക്രമിന് ഉജ്ജ്വല സ്വീകരണമാണ് മലയാള സിനിമാ പ്രേമികളും ആരാധകരും അവിടെ വെച്ച് നൽകിയത്. ഇപ്പോഴിതാ വിക്രമിനെ കുറിച്ച് വിനീത് എന്ന ഒരു മലയാള സിനിമാ പ്രേമി എഴുതിയ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നതു. വിക്രം വളരെ സിമ്പിൾ ആയ മനുഷ്യനെന്നല്ല പറയേണ്ടത് എന്നും അതുക്കും മേലെയാണ് ഈ മനുഷ്യൻ എന്നുമാണ് വിനീത് പറയുന്നത്.

വിക്രമിനെ യാദൃശ്ചികമായി കണ്ടു മുട്ടിയത് ഒത്തിരി സന്തോഷം നൽകിയെന്ന് പറഞ്ഞു കൊണ്ടാണ് വിനീത് തന്റെ ഫേസ്ബുക് കുറിപ്പ് ആരംഭിക്കുന്നത്. പി എസ് സി പരീക്ഷ കഴിഞ്ഞു വരുമ്പോൾ തിരുവനന്തപുരത്തെ ഒരു ട്രാഫിക് സിഗ്നലിൽ വെച്ചാണ് ബി എം ഡബ്ള്യു കാറിൽ വിക്രമിനെ കാണാൻ സാധിച്ചത്  എന്നും താൻ കാറിന്റെ ഗ്ലാസിൽ പതിയെ തട്ടിയപ്പോൾ തന്നെ വിക്രം ഗ്ലാസ് ഓപ്പൺ ചെയ്തു സംസാരിച്ചു എന്നും വിനീത് പറയുന്നു. മരണ മാസ്സ് ലുക്കിൽ ഉള്ള വിക്രമിനെ കണ്ടപ്പോൾ തന്നെ  വിനീത് പറഞ്ഞത് ” അണ്ണാ നീങ്ക ഉയിർ ലവ് യു ” എന്നാണ്. അതിനു വിക്രം നൽകിയ മറുപടി ഇങ്ങനെ, “താങ്ക്സ് തമ്പി, ഉൻ ഉയിർ ഉൻ പിന്നാടി ഇരിക്കെ, അവളെ പക്കത്തില് വെച്ച് എനക്ക് ഫ്ലയിങ് കിസ് കൊടുക്കറെ.. മീ ടൂ ലവ് യു ബ്രോ “. അതിനു ശേഷം സെൽഫി എടുക്കാൻ വിനീത് ശ്രമിച്ചപ്പോൾ, വിക്രം തന്നെ ആ ഫോൺ വാങ്ങി സെൽഫി എടുത്തു നൽകുകയായിരുന്നു എന്നും ഈ ആരാധകൻ പറയുന്നു.

webdesk

Recent Posts

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

3 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

6 days ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

7 days ago

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

1 week ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 weeks ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 weeks ago

This website uses cookies.