മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പുഴു. മമ്മൂട്ടിയുടെ നേരിട്ടുള്ള ഒറ്റിറ്റി റിലീസായ ഈ ചിത്രം നവാഗത സംവിധായികയായ രഥീനയാണ് ഒരുക്കിയിരിക്കുന്നത്. സോണി ലൈവിൽ മെയ് പതിമൂന്നിന് റിലീസ് ചെയ്ത ഈ ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുന്നത്. വളരെ സീരിയസായ ചിത്രങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകരും ഈ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ നൽകുന്നുണ്ട്. ഒരു ഡ്രാമ ത്രില്ലറയൊരുക്കിയ ഈ ചിത്രം ജാതി രാഷ്ട്രീയമുൾപ്പെടയുള്ള വിഷയങ്ങളിൽ തൊട്ടും തലോടിയുമാണ് കഥ പറയുന്നത്. കുട്ടൻ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായി മികച്ച പ്രകടനമാണ് മമ്മൂട്ടി ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം, പാർവതി തിരുവോത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍,കുഞ്ചൻ, പ്രശാന്ത് അലക്‌സാണ്ടർ തുടങ്ങി നിരവധി പ്രമുഖരായ താരങ്ങളാണഭിനയിച്ചത്.
ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം ഇതിന്റെ വിജയം ആഘോഷിച്ചിരിക്കുകയാണ് മമ്മൂട്ടി. കേക്ക് മുറിച് അദ്ദേഹം വിജയമാഘോഷിക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി, പാർവതി, അപ്പുണ്ണി, മാസ്റ്റർ വാസുദേവ് എന്നിവരുടെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് തേനി ഈശ്വർ, സംഗീതമൊരുക്കിയത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫ് എന്നിവരാണ്. ഈ അടുത്തകാലത്ത് വന്നതിൽ മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് പുഴുവിലേത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രമാണ് മമ്മൂട്ടി നായകനായി ഇനി വരാനുള്ളത്. മമ്മൂട്ടി തന്നെയാണ് ഈ ത്രില്ലർ ചിത്രം നിർമ്മിക്കുന്നതും.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
This website uses cookies.