മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ പിറന്നാൾ ഏവരും കൊണ്ടാടുകയാണ്. മലയാള സിനിമയുടെ ലെജൻഡ് എന്ന് വിശേഷിപ്പിക്കാവുന്ന മോഹൻലാലിന്റെ പിറന്നാൾ ഏവരും ആഘോഷമാക്കി മാറ്റുമ്പോൾ ഏവരും കാത്തിരുന്ന പിറന്നാൾ ആശംസയുമായാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ രണ്ട് സൂര്യ തേജസ്സുകളായ മമ്മൂട്ടിയും മോഹൻലാലും, മലയാള സിനിമയെ ഇത്ര ഉന്നതിയിൽ എത്തിച്ച വേറെ താരങ്ങൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. മലയാള സിനിമയിൽ വമ്പൻ താരങ്ങളായി നിൽക്കുമ്പോഴും ഇരുവരുടെയും സ്നേഹവും സൗഹൃദവും എല്ലാം മറ്റു ഭാഷാ താരങ്ങൾക്ക് പോലും അസൂയ ഉണ്ടാക്കുന്നവയാണ്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ആ സ്നേഹം കുടുംബങ്ങളിലേക്കും പകർന്നവരാണ് ഇരുവരും.
ഇന്ന് മോഹൻലാലിന്റെ പിറന്നാൾ ദിവസം ഏറ്റവും ആദ്യം പിറന്നാൾ ആശംസകളുമായി എത്തിയ സൂപ്പർ താരങ്ങളിൽ ഒരാളായിരുന്നു മമ്മൂട്ടി. പ്രിയപ്പെട്ട ലാലിന് ഒരായിരം പിറന്നാൾ ആശംസകൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. ഇരുവരുടയും സൗഹൃദത്തെ കാണിക്കുന്ന ഒന്നായിരുന്നു ഈ പോസ്റ്റ് എന്ന് തന്നെ വിശേഷിപ്പിക്കാം. ഇരുവരും ഒന്നിച്ച് അതിരാത്രം, കരിമ്പിൻ പൂവിനക്കരെ, ഇടനിലങ്ങൾ തുടങ്ങി മലയാള സിനിമയിൽ വലിയ ഓർത്തിരുവുന്ന നിരവധി ചിത്രങ്ങൾ തന്നെ സമ്മാനിച്ചിട്ടുണ്ട്. പിന്നീട് ഇരുവരും സൂപ്പർ താരങ്ങൾ ആയപ്പോഴും താര ജാഡകൾ ഏതുമില്ലാതെ ഹരി കൃഷ്ണൻസ്, ട്വന്റി 20 പോലുള്ള ചിത്രങ്ങളിലും ഇവർ ഒന്നിച്ചെത്തി തീയേറ്ററുകളിൽ ഉല്സവമാക്കി മാറ്റി. സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ഇത്തരം അത്ഭുദങ്ങൾ മലയാള സിനിമയ്ക്ക് മാത്രം സ്വന്തമെന്ന് പറയാം. ഇനിയും ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾക്കായി കാത്തിരിപ്പിൽ തന്നെയാണ് പ്രേക്ഷക സമൂഹവും. എന്തായാലും മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളാണ് ഇപ്പോൾ എങ്ങും താരം.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.