Mammootty's Yatra Movie
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളും സിനിമാ ഇൻഡസ്ട്രിയും അദ്ദേഹത്തിന് ആശംസകൾ അറിയിക്കുന്നതിന്റെ തിരക്കിൽ ആണ്. ഇപ്പോഴിതാ മമ്മൂട്ടിക്ക് ജന്മദിന ആശംസകളുമായി ഒരു സ്പെഷ്യൽ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അദ്ദേഹം അഭിനയിക്കുന്ന തെലുങ്കു ചിത്രമായ യാത്രയുടെ ടീം. മെഗാസ്റ്റാറും മെഗാ ഐക്കണുമായ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേർന്നു കൊണ്ടാണ് അവർ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. അടുത്ത വർഷം ആദ്യമായിരിക്കും യാത്ര റിലീസ് ചെയ്യുക. മമ്മൂട്ടി വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ഈ ചിത്രം മമ്മൂട്ടിക്ക് തെലുങ്കിലെ ആദ്യ സൂപ്പർ ഹിറ്റ് സമ്മാനിക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.
യാത്ര എന്ന ചിത്രം ഒരു ബയോപിക് ആണ്. അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. മമ്മൂട്ടിയോടൊപ്പം സുഹാസിനി ഉൾപ്പെടെ ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നാണ് സൂചന. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു ടീസർ, ലിറിക്കൽ സോങ് വീഡിയോ, മറ്റു പോസ്റ്ററുകൾ, സ്റ്റിൽസ് എന്നിവയെല്ലാം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേർന്നാണ് വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന യാത്ര നിർമ്മിക്കുന്നത്. ഇന്ന് മമ്മൂട്ടിയുടെ ജന്മദിനം ആയതിനാൽ കൂടുതൽ സർപ്രൈസുകൾ പ്രതീക്ഷിച്ചാണ് മമ്മൂട്ടി ആരാധകരും സിനിമാ പ്രേമികളുമിരിക്കുന്നതു. യാത്രയിൽ മമ്മൂട്ടി വൈ എസ് ആർ ആയി ജീവിക്കുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.