[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രത്തിന് പേരിട്ടു; ആയുധവുമേന്തി മെഗാസ്റ്റാർ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ നിർമ്മിക്കുന്നതും സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഉദയ കൃഷ്ണ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ചിങ്ങം ഒന്ന് പ്രമാണിച്ച് ഇന്ന് റിലീസ് ചെയ്തു. ക്രിസ്റ്റഫർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ, ഒരു മാസ്സ് കഥാപാത്രമായാണ് മെഗാസ്റ്റാർ മമ്മൂട്ടിയെത്തുന്നതെന്നു പോസ്റ്റർ സൂചിപ്പിക്കുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ഒരു പോലീസ് ഓഫീസറായാണ് അദ്ദേഹം ഈ ചിത്രത്തിൽ വേഷമിടുന്നത്. വലിയ താരനിരയണിനിരക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ മൂന്നു നായികാ താരങ്ങളാണ് വേഷമിടുന്നത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഇതിലെ നായികാ വേഷങ്ങൾ ചെയ്യുന്നത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ, ഏജന്റ് ടീന എന്ന് പേരുള്ള മാസ്സ് കഥാപാത്രം ചെയ്തു കയ്യടി നേടിയ നടി വാസന്തിയും നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ താരമായ വിനയ് റായ് ആണ്. ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധ നേടിയ ഫൈസ് സിദ്ദിഖ് ദൃശ്യങ്ങളൊരുക്കുന്ന ഈ ചിത്രത്തിന്, സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്. ഇതിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോ, ലൊക്കേഷൻ വീഡിയോ എന്നിവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. കൊച്ചി, പൂയംകുട്ടി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്.

webdesk

Recent Posts

പാൻ ഇന്ത്യൻ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകൻ സുധീർ അത്താവറും സംഘവും മഹാ കുംഭമേളയിൽ പങ്കെടുത്തു അനുഗ്രഹം തേടി .

ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…

7 hours ago

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; നൃത്ത സംവിധായകനായി പുഷ്പ 2 ഫെയിം ഗണേഷ് ആചാര്യ

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…

2 days ago

ടോവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’ ഡബ്ബിങ് പൂർത്തിയായി

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…

2 days ago

‘ഇന്ത്യയുടെ എഡിസൺ’ ആവാൻ മാഡ്ഡി; ‘ജി.ഡി.എൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ഇന്ത്യൻ ഷെഡ്യൂൾ തുടങ്ങി

ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…

4 days ago

‘കിനാവള്ളി’യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.

ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…

5 days ago

ഹലോ മമ്മിയ്ക്ക് ശേഷം ദി പെറ്റ് ഡിക്റ്റക്റ്റീവുമായി ഷറഫുദീൻ. അനുപമ പരമേശ്വരൻ നായിക; ഏപ്രിൽ 25ന് റിലീസ്.

കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…

5 days ago

This website uses cookies.