മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ‘പുള്ളിക്കാരന്‍ സ്റ്റാറാ’. സൂപ്പര്‍ ഹിറ്റായ 7th ഡേയ്ക്ക് ശേഷം ശ്യാംധറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
റിലീസിങ്ങിന് വേണ്ടി ഒരുങ്ങുന്ന പുള്ളിക്കാരന്‍ സ്റ്റാറായുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊല്ലത്ത് വെച്ച് നടക്കുകയുണ്ടായി. ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ക്ക് ഒപ്പം ചലചിത്ര മേഖലയിലെ പ്രമുഖരും ഈ ചടങ്ങില്‍ പങ്കെടുത്ത്.
ഓഡിയോ ലോഞ്ചിന് ഇടയില്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടയില്‍ എഴുതി വായിച്ച പേര് അവതാരികയ്ക്ക് തെറ്റിപോയി. കലാഭവന്‍ ഷാജോണ്‍ എന്നതിന് പകരം കലാഭവന്‍ ഷാനു എന്നാണ് അവതാരിക വായിച്ചത്. പിന്നീട് തെറ്റ് മനസിലാക്കി തിരുത്തുകയും ചെയ്തു.
പേര് തെറ്റിച്ച അവതാരകയ്ക്ക് കിടിലന്‍ മറുപടിയാണ് മമ്മൂട്ടി നല്‍കിയത്. വേദിയില്‍ എത്തിയ മമ്മൂട്ടി അവതാരികയ്ക്ക് തെറ്റ് പറ്റിയതില്‍ ക്ഷമ ചോദിച്ചു.
പല ആളുകളെയും ഇവിടെ കൂടിയിരിക്കുന്ന നിങ്ങള്‍ക്ക് അറിയാവുന്ന അത്ര അവതാരികയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനു എന്നൊക്കെ വിളിച്ച് കുളമാക്കി, സോറി. ഷാജോണ്‍ അറിയപ്പെടുന്ന കലാകാരന്‍ ആണെന്നും അദ്ദേഹത്തെ തിരിച്ചറിയുന്നത് നല്ലതാണെന്നും മമ്മൂട്ടി അവതാരികയോട് പറഞ്ഞു.
ഇതിന് ശേഷം അവതാരകയോടും മമ്മൂട്ടി മാപ്പ് പറഞ്ഞു. തനിക്ക് ചില സമയത്ത് ഇങ്ങനെ ഒരു കുഴപ്പമുണ്ട്. ചിലതൊക്കെ കണ്ടാല്‍ ഉടന്‍ പ്രതികരിച്ചു പോകും എന്ന് പറഞ്ഞു മമ്മൂട്ടി അവതാരികയോടും മാപ്പ് പറഞ്ഞു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.