മമ്മൂട്ടി മമ്മൂട്ടി നായകനായിയെത്തുന്ന ‘ഉണ്ട’ ഈദിന് തീയറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിലെ ക്യരക്റ്റർ പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് ഇപ്പോൾ പരിചയപ്പെടുത്തിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധ നേടിയ ഖാലിദ് റഹ്മാനാണ് ‘ഉണ്ട’ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു കോമഡി- ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. സബ് ഇൻസ്‌പെക്ടറുടെ വേഷമാണ് ഉണ്ടയിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മണികണ്ഠൻ സി.പി എന്ന കഥാപാത്രമാണ് താരം കൈകാര്യം ചെയ്യുന്നത്. 8 പേര് അടങ്ങുന്ന ഒരു ടീമിന് നേതൃത്വം നൽകുന്ന ഔദ്യോഗസ്ഥൻ കൂടിയാണ് മണികണ്ഠൻ.
ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അർജ്ജുൻ അശോകൻ, നൗഷാദ് ബോംബെ, ഗോകുലൻ, അഭിറാം, ലുക്ക്മാൻ എന്നിവർ ചിത്രത്തിൽ ഉടനീളം മമ്മൂട്ടിയോടൊപ്പമുണ്ട്. ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി മാവോയിസ്റ്റ് കേന്ദ്രമായ ചത്തിസ്ഗറിൽ അകപ്പെട്ടു പോകുന്ന കേരളത്തിലെ പോലീസ് ഔദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ഹർഷദാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലി, വിനയ് ഫോർട്ട്, രഞ്ജിത്ത്, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൻ, ഓംകാർ ദാസ് മണിക്പുരി, ഭഗവാൻ തിവാരി തുടങ്ങിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൂവി മില്ലും ജമിനി സ്റ്റുഡിയോസിന്റെയും ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.