മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ മലയാള ചിത്രമായ കാതലിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെ നിർമ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജ്യോതികയാണ് നായികാ വേഷം ചെയ്യുന്നത്. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി ഇതിനു ശേഷം ചെയ്യാൻ പോകുന്നത് രണ്ട് നവാഗതർ സംവിധാനം ചെയ്യാൻ പോകുന്ന ചിത്രങ്ങളാണ്. അതിലൊന്ന് ചെയ്യുന്നത് റോബി വർഗീസ് രാജ്, മറ്റൊന്ന് ചെയ്യുന്നത് ഡിനോ ഡെന്നിസ്. റോബി വർഗീസ് രാജ് ഒരുക്കുന്ന ത്രില്ലർ ചിത്രം മമ്മൂട്ടി തന്നെയാണ് നിർമ്മിക്കുന്നതെങ്കിൽ, ഡിനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം നിർമിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസ് ആണ്. സിദ്ദിഖ് സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം, പുഴു ഒരുക്കിയ രതീന സംവിധാനം ചെയ്യാൻ പോകുന്ന ചിത്രം എന്നിവയൊക്കെ മമ്മൂട്ടി കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ്. ഇപ്പോഴിതാ ഒരു തമിഴ് ചിത്രത്തിൽ കൂടെ മമ്മൂട്ടി വൈകാതെ അഭിനയിക്കുമെന്ന വാർത്തകളാണ് വരുന്നത്.
കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയും അഭിനയിക്കുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത്. നവംബർ അവസാനത്തോടെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും വാർത്തകളുണ്ട്. ഈ ചിത്രം സംഭവിച്ചാൽ പേരൻപ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായിരിക്കും ഇത്. മൗനം സമ്മതം, അഴകന്‍, ദളപതി, കിളിപ്പേച്ച് കേള്‍ക്കവാ, കണ്ടുകൊണ്ടേന്‍ കൊണ്ടുകൊണ്ടേന്‍, ആനന്ദം എന്നിവയൊക്കെയാണ് മമ്മൂട്ടി വേഷമിട്ട തമിഴ് ചിത്രങ്ങൾ. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ക്രിസ്റ്റഫർ എന്നിവയാണ് മമ്മൂട്ടിയുടെ ഇനി വരുന്ന റിലീസുകൾ.
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ്…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ…
This website uses cookies.