മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രം എന്ന് വാഴ്ത്തപ്പെടുന്ന ഈ ചിത്രം നിറഞ്ഞ സദസ്സിലാണ് പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്നത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന് ശേഷം മറ്റൊരു സ്റ്റൈലിഷ് കഥാപാത്രത്തെ അണിയിച്ചൊരുക്കാൻ ഹനീഫ് അഡേനിയുടെ തിരക്കഥക്കും സാധിച്ചു. 22 വർഷങ്ങളോളം ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്ത വ്യക്തിയാണ് ഷാജി പടൂർ, രഞ്ജിത്ത്, ഷാജി കൈലാസ്, രഞ്ജി പണിക്കർ തുടങ്ങിയ സംവിധയാകരുടെ കൂടെ വർക്ക് ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. മമ്മൂട്ടി എന്ന നടന് അടുത്തറിയാവുന്ന ഒരു വ്യക്‌തി കൂടിയാണ് ഷാജി. അദ്ദേഹത്തിന്റെ കഴിയും ആത്മാർത്ഥയും ആദ്യം തിരിച്ചറിഞ്ഞ മമ്മൂട്ടി 10 വർഷങ്ങൾക്ക് മുമ്പ് ഡേറ്റ് നൽകിയതായിരുന്നു, പക്ഷേ മമ്മൂട്ടി എന്ന വ്യക്തിയെ ഏറെ ബഹുമാനിക്കുന്ന വ്യക്തി എന്ന നിലയിൽ വർഷങ്ങളോളം ഒരു മികച്ച തിരക്കഥക്ക് വേണ്ടി അദ്ദേഹം കാത്തിരുന്നു.
ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ ഹനീഫ് അഡേനിയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി ഷാജി പടൂർ വർക്ക് ചെയ്തിരുന്നു, ഗ്രേറ്റ് ഫാദർ സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹനീഫ് താൻ വർഷങ്ങൾക്ക് മുമ്പ് എഴുതിയ തിരക്കഥ അദ്ദേഹത്തിന് സമ്മാനിക്കുകയുണ്ടായി. ഷാജി പടൂർ മമ്മൂട്ടിയെ സമീപിക്കുകയും, ഒട്ടും തന്നെ താമസിക്കാതെ ഷൂട്ടിങ്ങും തുടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ ഫലമെന്ന പോലെ മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച ചിത്രം അദ്ദേഹത്തിന് സമ്മാനിക്കാൻ സാധിച്ചു. സിനിമ പ്രേമികൾ ഒന്നടങ്കം ചോദിക്കുന്നത് ഈ കൂട്ടുകെട്ട് ഇനി വീണ്ടും ബിഗ് സ്ക്രീനിൽ വരുമോ എന്നാണ്. മമ്മൂട്ടി എന്ന നടനെ ഏറെ അടുത്തറിയുന്ന വ്യക്തി എന്ന നിലക്ക് ഷാജി പടൂരിന്റെ അടുത്ത ചിത്രവും മമ്മൂട്ടിയോടൊപ്പമായിരിക്കും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. നവാഗതനായ ഒരു തിരക്കഥകൃത്തിന്റെ കഥ ഷാജി പടൂരിന് ഏറെ ഇഷ്ടപ്പെട്ടുവെന്നും ഒട്ടും വൈകാതെ തന്നെ മമ്മൂട്ടിയോടൊപ്പം തന്നെ ഒരു ചിത്രമുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡെറിക്ക് അബ്രഹാമിനെ പോലെ മറ്റൊരു സ്റ്റൈലിഷ് കഥാപാത്രവും അണിയറയിൽ ഒരുങ്ങുന്നു എന്ന സന്തോഷത്തിലാണ് സിനിമ പ്രേമികൾ. ഷാജി പടൂർ തന്റെ അടുത്ത മമ്മൂട്ടി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ പണിപ്പുരയിലേക്ക് കടന്നു എന്നും സൂചനയുണ്ട്, ഔദ്യോഗികമായ സ്ഥിതികരണം ഉടനെ തന്നെയുണ്ടാവും.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.