മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടി, മോഹൻലാൽ എന്നിവർ. ഒരുപാട് ശക്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഇവർ സമ്മാനിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് നാഷ്ണൽ അവാർഡുകളും, സ്റ്റേറ്റ് അവാർഡുകളും ഇവരുടെ പകരം വെക്കാൻ സാധിക്കാത്ത പ്രകടത്തെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്നായിരുന്നു. ഒരുകാലത്ത് മമ്മൂട്ടിയും മോഹൻലാലും മാത്രമായിരുന്നു മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡുകൾ വാങ്ങിയിരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത കഴിവുള്ള കലാകാരന്മാരെ തേടി മികച്ച നടനുള്ള പുരസ്കാരം എത്തുന്നുണ്ട്. കേരള സ്റ്റേറ്റ് അവാർഡസ് വിജയികളെ അഭിനന്ദിച്ചു മമ്മൂട്ടിയും മോഹൻലാലും രംഗത്ത് എത്തിയിരിക്കുകയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന ഒറ്റ വാചകമാണ് മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. മമ്മൂട്ടിയുടെ അഭിനന്ദന സന്ദേശം വളരെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടുകയായിരുന്നു. സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കും ലിജോ ജോസ് പെല്ലിശ്ശേരിക്കും മറ്റെല്ലാ അവാര്‍ഡ് വിജയികള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള യാത്രയില്‍ ഇനിയുമൊരുപാട് പുരസ്കാരങ്ങള്‍ ലഭിക്കട്ടെ, എന്നായിരുന്നു മോഹന്‍ലാലിന്‍റെ സന്ദേശം. വളർന്ന് വരുന്ന കാലകരന്മാരേയും കഴിവുള്ള നടീനടന്മാരെ അഭിനന്ദിക്കുന്ന കാര്യത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ എപ്പോഴും മുൻപന്തിയിൽ തന്നെയായിരുന്നു. ഈ വർഷത്തെ കേരള സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടാണ് കരസ്ഥമാക്കിയത്. വികൃതി, ഡ്രൈവിങ് ലൈസൻസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിനാണ് അവാർഡ് തേടിയത്തിയത്. മികച്ച നടിയായി കനി കുസൃതിയെയാണ് തിരഞ്ഞു എടുത്തത്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് അര്ഹയാക്കിയത്. ജെല്ലികെട്ടിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുമായി. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും സ്വഭാവ നടിയായി സ്വാസികയേയും തിരഞ്ഞെടുത്തു.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.