[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിൽ തിളങ്ങി മോഹൻലാൽ ചിത്രം മരക്കാർ; ലഭിച്ച പുരസ്‍കാരങ്ങൾ ഇതാ..!

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങിയ ബ്രഹ്മാണ്ഡ സിനിമയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. കഴിഞ്ഞ ഡിസംബർ അവസാനം സെൻസർ ചെയ്ത ഈ ചിത്രം ഈ വർഷം മാർച്ചിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങിയിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി മൂലം അടുത്ത വർഷത്തേക്ക് റിലീസ് മാറ്റുകയാണ് ഉണ്ടായതു. അടുത്ത വർഷം മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി അറുപതു ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി മരക്കാർ എത്തും. എന്നാൽ റിലീസിന് മുൻപ് തന്നെ അന്പതാമത്‌ കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിലും തിളങ്ങി ശ്രദ്ധ നേടിയിരിക്കുകയാണ് മരക്കാർ. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മൂന്നു പുരസ്‍കാരങ്ങളാണ് മരക്കാർ നേടിയെടുത്തത്.

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്‍കാരം നടൻ വിനീത് നേടിയെടുത്തത് ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങളിലെ ഡബ്ബിങ്ങിനാണ്. ഈ ചിത്രത്തിൽ തമിഴ് നടൻ അര്ജുന് വേണ്ടി അനന്തൻ എന്ന കഥാപാത്രത്തിനായാണ് വിനീത് തന്റെ ശബ്ദം നൽകിയത്. മരക്കാർ നേടിയ രണ്ടാമത്തെ പുരസ്‍കാരം ഇതിലെ നൃത്ത രംഗങ്ങൾക്കാണ്. ബ്രിന്ദ മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവരാണ് ഇതിലൂടെ അവാർഡിന് അർഹരായത്. മരക്കാരിനു ലഭിച്ച മൂന്നാമത്തെ അവാർഡ് ഇതിലെ ഗംഭീര വി എഫ് എക്സ് ജോലികൾക്കു വേണ്ടിയാണു. ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആയ സിദ്ധാർഥ് പ്രിയദർശന് ആണ് ഈ പുരസ്‍കാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡിന് പുറമെ ഇനി വരുന്ന ദേശീയ അവാർഡിലും മരക്കാർ തിളങ്ങും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.