മലയാളത്തിന്റെ സ്വന്തം സൂപ്പർതാരങ്ങളായ മമ്മൂട്ടിയും ജയറാമും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രത്തിൽ ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. 2008- ൽ പുറത്തിറങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി-20 ലാണ് ഇരുതാരങ്ങളും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അതിനുമുമ്പ് 1993- ൽ പുറത്തിറങ്ങിയ ‘ധ്രുവം’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ കുറഞ്ഞതൊന്നും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാനാവില്ല. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയത് നിർമാതാവ് ജോബി ജോർജ് ആണ്. ഗുഡ്‌വിൽ എന്റർടൈൻമെന്റസിന്റെ ബാനറിൽ മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്ന് നിർമാതാവ് സൂചന നൽകിയിരിക്കുന്നു. എന്നാൽ ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ ഒരു പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.
2018- ൽ ഇരുവരുമൊന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായിരുന്നു എന്നാൽ പല സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു എന്നും ഒരു ഗെയിം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗികം അല്ലെങ്കിലും നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ യാഥാർഥ്യമാകുമെന്നാണ് ഇരു താരങ്ങളുടെയും ആരാധകർ ആഗ്രഹിക്കുന്നത്.
ദി പ്രീസ്റ്റ്, വൺ എന്നീ രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഉടൻ തിയേറ്ററുകളിൽ എത്താൻ പോകുന്നത്. വിഖ്യാത സംവിധായകൻ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയൻ സെൽവനാണ് റിലീസിനൊരുങ്ങുന്ന ജയറാം ചിത്രം. നിരവധി സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.