ഈ വരുന്ന സെപ്റ്റംബർ മാസം മലയാള സിനിമയ്ക്കു ഏറെ നിർണ്ണായകമാണ്. കാരണം, ഓണം റിലീസുകൾ അടക്കം ഒട്ടനവധി ചിത്രങ്ങൾ ആണ് സെപ്റ്റംബറിൽ റിലീസ് ചെയ്യുന്നത്. അതിൽ ഏറെയും വമ്പൻ ചിത്രങ്ങളാണ് എന്നതാണ് അതിലും വലിയ പ്രത്യേകത. മോഹൻലാലും, മമ്മൂട്ടിയും, പ്രിത്വിയും , നിവിൻ പോളിയും , ദുൽഖർ സൽമാനുമെല്ലാം തങ്ങളുടെ ചിത്രങ്ങളുമായി വരുന്നുണ്ട് ഈ സെപ്റ്റംബറിൽ.
എല്ലാ ചിത്രങ്ങളും വൻ പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നതെങ്കിലും കൗതുകകരമായ ബോക്സ് ഓഫീസ് യുദ്ധത്തിനും കൂടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അത് മറ്റാരും തമ്മിലല്ല, അച്ഛനും മകനും തമ്മിലാണ് എന്നതാണ് രസകരമായ കാര്യം. അതെ ഞങ്ങൾ പറഞ്ഞു വരുന്നത് മമ്മുക്കയുടെയും കുഞ്ഞിക്കയുടെയും കാര്യമാണ്.
മമ്മൂട്ടിക്കും ദുൽഖറിനും ഈ വരുന്ന സെപ്റ്റംബറിൽ രണ്ടു റിലീസുകൾ വീതമാണ് ഉള്ളത്. ഈ രണ്ടു റിലീസുകളും തമ്മിൽ ക്ലാഷ് ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
മമ്മൂട്ടി അഭിനയിക്കുന്ന ശ്യാംധർ ചിത്രം ‘പുള്ളിക്കാരൻ സ്റ്റാറാ’ ഈ വരുന്ന സെപ്റ്റംബർ ആദ്യ വാരം റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ വരുന്ന വിവരം. അതിനൊപ്പം തന്നെയായിരിക്കും സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിന്റെയും റിലീസ്. പറവയിൽ ദുൽകർ നായകൻ അല്ലെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ദുൽകർ അവതരിപ്പിക്കുന്നത് എന്നതിനാൽ ദുൽഖറിനെ മുൻ നിർത്തി തന്നെയാണ് ചിത്രം പ്രൊമോട്ട് ചെയ്യപ്പെടുന്നതും.
ഒരു ദുൽകർ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകരും പറവ കാത്തിരിക്കുന്നത്. അപ്പോൾ ഈ രണ്ടു ചിത്രങ്ങൾ തമ്മിൽ സെപ്റ്റംബർ ആദ്യ വാരം ഒരു ബോക്സ് ഓഫീസ് യുദ്ധം ഉണ്ടാകുമെന്നു ഏകദേശം ഉറപ്പായി.
അതിലും വലിയ യുദ്ധം സെപ്റ്റംബർ അവസാന വാരം ആയിരിക്കുമെന്നാണ് പുതിയ സൂചനകൾ. മമ്മൂട്ടി-അജയ് വാസുദേവ് ടീമിന്റെ ആക്ഷൻ മാസ്സ് മൂവി മാസ്റ്റർപീസ് സെപ്റ്റംബർ അവസാനവാരം തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതുപോലെ തന്നെ ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത മലയാളം-തമിഴ് ദ്വിഭാഷാ ചലച്ചിത്രമായ സോളോയും സെപ്റ്റംബർ അവസാനത്തോടെ എത്തുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു കഴിഞ്ഞു.
ദുൽഖർ നായകനായ ഈ ചിത്രത്തിന്റെ ഒരു ടീസറും അതുപോലെ ഫസ്റ്റ് ലുക് പോസ്റ്ററും ഇതിനോടകം പുറത്തു വന്നു കഴിഞ്ഞു. ഇനി ഏതെങ്കിലും ഒരു ചിത്രം റിലീസ് നീട്ടിയില്ലെങ്കിൽ ഒരു ബോക്സ് ഓഫീസ് യുദ്ധം ഉറപ്പാണ്. എന്ത് സംഭവിക്കും എന്ന് കണ്ടറിയാം. ഏതായാലും ബോക്സ് ഓഫീസിൽ തീപാറുമെന്നു ഉറപ്പിക്കാം
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.