[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് ഫാസിൽ വരുന്നു കൈ നിറയെ ചിത്രങ്ങളുമായി..

ഈ വർഷം ഫഹദ് ഫാസിലിന്റേതായി ഇതിനോടകം തന്നെ രണ്ടു സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫും ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും ആണ് ആ ചിത്രങ്ങൾ. റാഫി സംവിധാനം ചെയ്ത റോൾ മോഡൽസ് എന്ന ചിത്രവും ഫഹദ് നായകനായി പുറത്തിറങ്ങി ഈ വർഷം. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഫഹദ്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. അടുത്ത വർഷമാണ് ട്രാൻസ് പ്രദർശനത്തിന് എത്തുക.

ഈ വർഷം ഷൂട്ടിങ് ആരംഭിക്കുന്ന മറ്റൊരു ഫഹദ് ചിത്രമാണ് മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന കാർബൺ.
മമത മോഹൻദാസ് നായികയായെത്തുന്ന ഈ ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ത്രില്ലർ ആണ്. ബോളിവുഡ് സംവിധായകനും രചയിതാവും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബോളിവുഡ് ക്യാമറാമാൻ ആയ മലയാളി കെ യു മോഹനനാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് എന്നതും കാർബൺ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഫഹദ് ഫാസിലിന്റെ അടുത്ത റിലീസ് തമിഴ് ചിത്രമായ വേലയ്ക്കാരൻ ആണ്. മോഹൻ രാജ സംവിധാനം ചെയ്ത ഈ ചിത്രം സെപ്റ്റംബർ അവസാന വാരം പ്രദർശനത്തിനെത്തും. ഈ ചിത്രത്തിൽ ഫഹദ് വില്ലനായാണ് അഭിനയിക്കുന്നത്. ഇത് കൂടാതെ മറ്റൊരു തമിഴ് ചിത്രത്തിലും ഫഹദ് അഭിനയിക്കുന്നുണ്ട് ഈ വർഷം എന്നാണ് വാർത്തകൾ. ത്യാഗരാജൻ കുമരസാമിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.