യാത്ര എന്ന ചിത്രത്തിന് ശേഷം, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച പുതിയ ചിത്രമാണ് ഏജൻറ്. തെലുങ്കു യുവ താരം അഖിൽ അക്കിനേനി നായകനായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം പാൻ ഇന്ത്യൻ റിലീസായി എത്താനൊരുങ്ങുകയാണ്. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ഒരേസമയം ഈ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാൻ. സൂപ്പർ ഹിറ്റ് തെലുങ്കു സംവിധായകൻ സുരീന്ദർ റെഡ്‌ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ജൂലൈ പതിനഞ്ചിനാണ് റിലീസ് ചെയ്യാൻ പോകുന്നതെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ടീസർ അനൗൺസ്മെന്റ് വീഡിയോ ഇപ്പോൾ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. അഖിൽ അക്കിനേനി ഈ ചിത്രത്തിന് വേണ്ടി നടത്തിയ ശാരീരിക മാറ്റം വലിയ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ സ്റ്റൈലിഷ് ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റായി മാറുമെന്നാണ് സൂചന. ടൈറ്റിൽ കഥാപാത്രമായാണ് അഖിൽ അഭിനയിച്ചിരിക്കുന്നത്.
ഒരു പട്ടാള ഓഫീസർ ആയാണ് മെഗാസ്റ്റാർ മമ്മൂട്ടി ഇതിലഭിനയിക്കുന്നത്. നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. ഹിപ് ഹോപ് തമിഴ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് വക്കന്തം വംശിയാണ്. ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കുന്നത് റസൂൽ എല്ലൂർ ആണ്. ഹംഗറി, ഹൈദരാബാദ്, ഡൽഹി തുടങ്ങി ഒട്ടേറെ ലൊക്കേഷനുകളിലായാണ് ഈ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.