മെഗാസ്റ്റാർ മമ്മൂട്ടി നിർണ്ണായക വേഷം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. തെലുങ്കിലെ യുവതാരം അഖിൽ അക്കിനേനി നായകനായി എത്തുന്ന ഈ ആക്ഷൻ ത്രില്ലർ, ഈ വരുന്ന ജനുവരിയിൽ സംക്രാന്തി റിലീസായി എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ഏജന്റ് സംക്രാന്തി റിലീസിൽ നിന്ന് പിന്മാറി. പുതുക്കിയ റിലീസ് തീയതി വൈകാതെ അറിയിക്കുമെന്നാണ് സൂചന. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ജനുവരി 15 ന് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ചിത്രത്തിന്റെ റിലീസ് നീട്ടിയ വിവരം ദേശീയ മാധ്യമങ്ങളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംക്രാന്തി റിലീസായി തെലുങ്കിൽ നിന്ന് തന്നെ രണ്ട് വമ്പൻ ചിത്രങ്ങളാണുള്ളത്. മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന വാൾട്ടയർ വീരയ്യ, നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന വീരസിംഹ റെഡ്‌ഡി എന്നിവയാണ് ആ രണ്ട് വമ്പൻ തെലുങ്ക് ചിത്രങ്ങൾ.
ഇത് കൂടാതെ ദളപതി വിജയ് നായകനായി എത്തുന്ന വാരിസ്, തല അജിത നായകനായി എത്തുന്ന തുനിവ് എന്നീ വമ്പൻ തമിഴ് ചിത്രങ്ങളും സംക്രാന്തി/ പൊങ്കൽ റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. അത്കൊണ്ട് തന്നെ ആ വലിയ മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാണ് ഏജന്റ് ടീം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. മാത്രമല്ല, ചിത്രത്തിന്റെ ബജറ്റ് കൂടിയതും, അത്കൊണ്ട് ഷൂട്ടിംഗ് കുറച്ചു നാളത്തേക്ക് നിർത്തി വെക്കാൻ തീരുമാനിച്ചതും റിലീസ് പ്ലാനിങ്ങിന് തിരിച്ചടിയായി എന്ന് ചിത്രത്തോടടുത്ത വൃത്തങ്ങൾ പറയുന്നു. നവാഗതയായ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മഹാദേവ് എന്ന് പേരുള്ള ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.