[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

” കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ”; പാർവതി തനിക്കെതിരെ നടത്തിയ പരാമർശത്തെക്കുറിച്ച് പ്രതികരണവുമായി മമ്മൂട്ടി

കസബ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടി പാർവതി പറഞ്ഞ വാക്കുകളും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലും മറ്റും ചർച്ചാവിഷയമാകുന്നത്. ഐഎഫ്എഫ്‌കെ വേദിയില്‍ പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ താൻ മമ്മൂട്ടിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് നടൻ സിദ്ദിഖ് വ്യക്തമാക്കുകയുണ്ടായി. ”കുട്ടികളല്ലേടാ, അവര് എന്തെങ്കിലും പറഞ്ഞോട്ടെ” എന്നാണ് മമ്മൂട്ടി നല്‍കിയ മറുപടിയെന്നാണ് സിദ്ദിഖ് പറയുന്നത്.

നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാവാം. എതിർക്കുന്നവർ അവരുടെ എതിർപ്പുകൾ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർക്കുന്നു.

കസബ എന്ന സിനിമയില്‍ മമ്മുട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ സംസാരിക്കുന്ന ഒരു സീൻ ഉണ്ടെന്നും മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു പാർവതിയുടെ പരാമർശം. തനിക്കത് നിർഭാഗ്യവശാൽ കാണേണ്ടിവന്ന ചിത്രമാണെന്നും മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍ക്കുകയാണ് ചെയ്യുന്നതെന്നും പാർവതി പറയുകയുണ്ടായി.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.