കസബ എന്ന മമ്മൂട്ടി ചിത്രത്തെക്കുറിച്ച് നടി പാർവതി പറഞ്ഞ വാക്കുകളും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലും മറ്റും ചർച്ചാവിഷയമാകുന്നത്. ഐഎഫ്എഫ്‌കെ വേദിയില്‍ പാര്‍വതി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ താൻ മമ്മൂട്ടിയോട് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് നടൻ സിദ്ദിഖ് വ്യക്തമാക്കുകയുണ്ടായി. ”കുട്ടികളല്ലേടാ, അവര് എന്തെങ്കിലും പറഞ്ഞോട്ടെ” എന്നാണ് മമ്മൂട്ടി നല്‍കിയ മറുപടിയെന്നാണ് സിദ്ദിഖ് പറയുന്നത്.
നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാവാം. എതിർക്കുന്നവർ അവരുടെ എതിർപ്പുകൾ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും. അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ലെന്നും സിദ്ദിഖ് കൂട്ടിച്ചേർക്കുന്നു.
കസബ എന്ന സിനിമയില്‍ മമ്മുട്ടി സ്ത്രീകളോട് മോശമായ തരത്തില്‍ സംസാരിക്കുന്ന ഒരു സീൻ ഉണ്ടെന്നും മമ്മൂട്ടിയെ പോലുള്ള ഒരു നടന്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു പാർവതിയുടെ പരാമർശം. തനിക്കത് നിർഭാഗ്യവശാൽ കാണേണ്ടിവന്ന ചിത്രമാണെന്നും മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍ക്കുകയാണ് ചെയ്യുന്നതെന്നും പാർവതി പറയുകയുണ്ടായി.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.