മാധ്യമപ്രവർത്തകരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ചോദ്യശരങ്ങൾക്ക് മുൻപിൽ പതറാതെ പിടിച്ചു നിന്ന് മമ്മൂട്ടി. മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ് എന്ന പുതിയ ചിത്രത്തിന്റെ പ്രചരണാർത്ഥം നടത്തിയ പത്ര സമ്മേളനത്തിനിടെയാണ് മമ്മൂട്ടി മാധ്യമപ്രവർത്തകരുടെ ഗൗരവകരമായ ചോദ്യങ്ങൾ നേരിട്ടത്. ഇലക്ഷൻ അടുത്തിരിക്കുന്നതിന്നാലും നിരവധി സിനിമാതാരങ്ങൾ ഇക്കുറി ഇലക്ഷൻ രംഗത്ത് സജീവമായി രംഗത്തുള്ളതിനാലും വ്യക്തമായ രാഷ്ട്രീയ ചോദ്യങ്ങൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണ് ചെയ്തത്. രാഷ്ട്രീയ പരമായ ചോദ്യങ്ങൾ ഉന്നയിക്കരുത് എന്ന് പത്രസമ്മേളനത്തിന് മുൻപേ അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ടായിരുന്നു എങ്കിലും മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമായ ചോദ്യം സദസ്സിൽ ഉയരുകയായിരുന്നു. മമ്മൂട്ടി സജീവമായ് രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുമോ എന്നും മുഖ്യമന്ത്രി ആകാൻ ആഗ്രഹം ഉണ്ടോ എന്നുമുള്ള വ്യക്തമായ രാഷ്ട്രീയ ചോദ്യങ്ങളാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും വളരെ വ്യക്തമായ മറുപടി പറഞ്ഞുകൊണ്ട് മമ്മൂട്ടി ആരാധകരുടെ കയ്യടി നേടിയിരിക്കുകയാണ്.
ഓരോ തിരഞ്ഞെടുപ്പ് ആകുമ്പോഴും മമ്മൂട്ടി സ്ഥാനാർത്ഥി ആകുന്നു എന്ന് വാർത്തകൾ പുറത്തു വരാറുണ്ട് ഇതിനെ പറ്റി എന്താണ് അഭിപ്രായം എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ അതൊക്കെ ഞാനും കാണാറുണ്ട്. അതിനോടൊന്നും ഞാൻ പ്രതികരിക്കാറില്ല, സജീവരാഷ്ട്രീയത്തിൽ താല്പര്യമുള്ള ആളല്ല ഞാൻ. എന്റെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമാണ് ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് അതാണ് സിനിമ. എന്നെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ടോ എന്ന് മറ്റൊരു മാധ്യമപ്രവർത്തക ചോദിച്ചപ്പോൾ ഞാൻ മുഖ്യമന്ത്രി ആകാനുള്ള യാതൊരു സാധ്യതയുമില്ല. അങ്ങനെ എന്തെല്ലാം ഉട്ടോപ്പിയൻ ആഗ്രഹങ്ങൾ നമുക്കുണ്ടാകും. ഞാൻ ഏതായാലും മുഖ്യമന്ത്രി ആകില്ല പേടിക്കേണ്ട. എന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. ഇതോടെ ദി പ്രീസ്റ്റ് പത്രസമ്മേളനം വലിയതോതിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി റിലീസ് പ്രതിസന്ധികൾക്ക് ഒടുവിലാണ് ദി പ്രീസ്റ്റ് തീയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം പ്രേക്ഷകർക്ക് മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്ന് സംവിധായകൻ ജോഫിൻ പറഞ്ഞു.
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യ 44 ന്റെ ടൈറ്റിൽ ടീസർ റിലീസായി. റെട്രോ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ക്രിസ്തുമസ് ദിനത്തിൽ…
ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായിമാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമ്മൂട് നായകനായെത്തിയ എക്സ്ട്രാ ഡീസന്റ് മൂവി. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയ…
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
This website uses cookies.