മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ഭ്രമയുഗത്തിന്റെ ഫൈനൽ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. തീയേറ്റർ റൺ അവസാനിപ്പിച്ച് ഒടിടി റിലീസ് ചെയ്ത ഈ ചിത്രം ഒടിടിയിൽ നിന്നും ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ കയ്യടിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ 50 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമായി മാറി. 85 കോടി നേടിയ ഭീഷ്മ പർവ്വം , 82 കോടി നേടിയ കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച മമ്മൂട്ടി ചിത്രങ്ങൾ. 58 കോടി രൂപയാണ് ഭ്രമയുഗം നേടിയ ഫൈനൽ ആഗോള കളക്ഷൻ. കേരളത്തിൽ നിന്ന് 24 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ഈ ചിത്രം വിദേശത്തു നിന്നും നേടിയത് 26 കോടിയോളമാണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന്, ഡബ്ബിങ് വേർഷനുകൾ ഉൾപ്പെടെ ഈ ചിത്രം നേടിയത് 8 കോടിയാണ്.
പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രം, ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് നിർമ്മിച്ചത്. മുപ്പത് കോടി രൂപയോളം മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിന്റെ പഴയ ഒരു ഇരുണ്ട കാലഘട്ടത്തിന്റെ പശ്‌ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ അവതരിപ്പിച്ചത്. ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ക്രിസ്റ്റോ സേവ്യർ, കാമറ ചലിപ്പിച്ചത് ഷെഹ്നാദ് ജലാൽ, എഡിറ്റ് ചെയ്തിരിക്കുന്നത് ഷഫീഖ് മുഹമ്മദ് അലി എന്നിവരാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.