ഒരുപിടി മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമായ നായികയാണ് മമിത ബൈജു. ഹണി ബീ 2, സർവോപരി പാലാക്കാരൻ, ഡാകിനി, കൃഷ്ണം, വരത്തൻ, സ്‌കൂൾ ഡയറി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ഓപ്പറേഷൻ ജാവ, ഖോ ഖോ, രണ്ട്, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾ ആണ് മമിത ബൈജു അഭിനയിച്ചത്. അതിൽ തന്നെ ഖോ ഖോ, സൂപ്പർ ശരണ്യ, ഓപ്പറേഷൻ ജാവ എന്നിവ വമ്പൻ ജനപ്രിയത ആണ് ഈ നടിക്ക് നേടിക്കൊടുത്തത്. ഇപ്പോഴിതാ മലയാളത്തിലെ ഈ ഗംഭീര പ്രകടനങ്ങൾ തമിഴിലും അവസരം നേടിക്കൊടുത്തിരിക്കുകയാണ് ഈ നടിക്ക്. തമിഴിന്റെ നടിപ്പിൻ നായകൻ സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ ആണ് മമിത ഇനി അഭിനയിക്കാൻ പോകുന്നത്.
2ഡി എന്റർടൈന്മെന്റ്ന്റെ ബാനറിൽ സൂര്യയും ജ്യോതികയും ചേർന്നു നിർമ്മിക്കുകയും ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ബാല ആണ്. ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടിയും അഭിനയിക്കുന്നുണ്ട്. ജി വി പ്രകാശ് കുമാർ ആണ് ഈ സിനിമക്ക് സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യ എഡിറ്റ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ബാലസുബ്രഹ്മണ്യം ആണ്. നന്ദ, പിതാമഹൻ, മായാവി എന്നീ ചിത്രങ്ങൾ ഒരുക്കിയ സൂര്യ-ബാല ടീം 18 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രം, കന്യാകുമാരിയിൽ ആണ് ചിത്രീകരണം ആരംഭിച്ചത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.