മലയാളത്തിൽ നിലവിൽ ഒരുങ്ങുന്ന ഏറ്റവും വമ്പൻ ചിത്രം എന്ന് തന്നെ മാമാങ്കത്തെ വിശേഷിപ്പിക്കാം. അൻപത് കോടിയോളം മുതൽ മുടക്കിലാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രം അണിയറയിൽ ഒരുങ്ങുന്നത് ചിത്രത്തിൽ ഒരു സ്ത്രൈണത നിറഞ്ഞ കഥാപാത്രവുമായി മമ്മൂട്ടി എത്തുന്നു എന്ന വാർത്തകളും പുറത്ത് വന്നു കഴിഞ്ഞു. ചിത്രത്തിനായി ഇന്നേവരെ കണ്ടതിൽ വച്ച് വമ്പൻ തയ്യാറെടുപ്പുകളാണ് മമ്മൂട്ടി നടത്തുന്നത്. ചിത്രത്തിൽ നാല് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് ഒരു പോരാളിയുടെയും കർഷകന്റെയും കഥാപാത്രങ്ങൾ കൂടി അതിൽ ഉൾപ്പെടുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികമാരായി എത്തുന്നത് ബോളീവുഡ് താരം പ്രാചി ദേശായിയാണ്. താരം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു.
കൊച്ചിയിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുന്നത്. വമ്പൻ സെറ്റാണ് ചിത്രത്തിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്. നഗരത്തിനോട് ചേർന്ന് തന്നെ ഇത്ര വലിയ ഒരു സെറ്റ് എന്നത് വലിയ ശ്രമകരമായ ജോലി തന്നെയാണ്. അടൂർ ഗോപാലകൃഷ്‍ണന്റെ സഹസംവിധായകനായി പ്രവർത്തിച്ച് പരിചയമുള്ള സജീവ് പിള്ളയാണ് ചിത്രത്തിന്റെ സംവിധാനം. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ മണപ്പുറത്ത് നടന്നു പോന്നിരുന്ന മാമാങ്കം മഹോത്സവത്തിന്റെ കഥയാണ് ചിത്രം പറയുന്നത് നിരവധി വർഷത്തെ പഠനത്തിന് ശേഷമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ബോളീവുഡിൽ നിന്നും കോളീവുഡിൽ നിന്നുമുള്ള സൂപ്പർ താരങ്ങൾ മറ്റ് വേഷങ്ങൾ അവതരിപ്പിക്കാൻ എത്തും. ആക്ഷനും ഗ്രാഫിക്സിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രം അടുത്ത വര്ഷം ആദ്യം തീയേറ്ററുകളിൽ എത്തും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.