മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തിയ മാമാങ്കം എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ ഉള്ള തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എം പദ്മകുമാർ സംവിധാനം ചെയ്തു കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചരിത്ര സിനിമയിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവർ ആണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അതിൽ തന്നെ ചന്ദ്രോത് ചന്തുണ്ണി എന്ന കഥാപാത്രം ആയി എത്തിയ അച്യുതൻ ഗംഭീര പ്രേക്ഷക പ്രശംസ ആണ് നേടിയെടുക്കുന്നത്. കളരി വിദ്യാർത്ഥി കൂടിയായ അച്യുതൻ ഈ ചിത്രത്തിൽ കാഴ്ച്ച വെച്ച സംഘട്ടനം അതിഗംഭീരമായിരുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ മറ്റൊരു അപൂർവ ഭാഗ്യവും കൂടി അച്യുതനെ തേടി എത്തിയിരിക്കുകയാണ്.
അച്യുതൻ പഠിക്കുന്ന സ്‌കൂളിൽ തന്നെ ആനുവൽ ഡേ ആഘോഷത്തിൽ ചീഫ് ഗസ്റ്റ് ആയി ക്ഷണം ലഭിച്ചിരിക്കുന്നത് അച്യുതന് ആണ്. മഴവിൽ മനോരമയിൽ നടന്ന മാമാങ്കം പ്രമോഷൻ പരിപാടിയിൽ വെച്ചാണ് അച്യുതൻ ഈ കാര്യം വെളിപ്പെടുത്തിയത്. ചിത്രം റിലീസ് ആയതിനു ശേഷം താൻ സ്‌കൂളിൽ പോയിട്ടില്ല എന്നും, ഇനി പോകുന്നത് ചീഫ് ഗസ്റ്റ് ആയി ആണെന്നും അച്യുതൻ പറഞ്ഞപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി ആണ് ഇതൊരു അപൂർവ നേട്ടം ആണെന്ന് പറഞ്ഞത്. പലരും ജീവിതത്തിൽ വലിയ വിജയം നേടിയതിനു ശേഷം പണ്ട് പഠിച്ച സ്‌കൂളിൽ ചീഫ് ഗസ്റ്റ് ഒക്കെയായി പോവാറുണ്ട് എങ്കിലും പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പഠിക്കുന്ന സ്‌കൂളിൽ മുഖ്യാതിഥിയായി പോകുന്നത് കയ്യടി അർഹിക്കുന്ന നേട്ടമാണ് എന്നു മമ്മൂട്ടി പറയുന്നു. തന്റെ കൂട്ടുകാരും അധ്യാപകരും എല്ലാം മാമാങ്കം കണ്ടു എന്നും അവർക്കെല്ലാം സിനിമ ഇഷ്ടപ്പെട്ടു എന്നും അച്യുതൻ പറയുന്നു.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.