[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കൈതേരി സഹദേവന് ശേഷം ഞെട്ടിക്കാൻ ഹരീഷ് പേരാടിയുടെ ഗൗതമൻ; മാർജ്ജാര ഒരു കല്ല് വെച്ച നുണ റീലിസിനു ഒരുങ്ങുന്നു

മലയാള സിനിമയിൽ ഒട്ടേറെ ശ്കതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടൻ ആണ് ഹരീഷ് പേരാടി. മിനി സ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിൽ എത്തിയ ഈ നടൻ തന്റെ അഭിനയ പാടവം കൊണ്ട് നമ്മളെ ഒട്ടേറെ തവണ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലെ വമ്പൻ ചിത്രങ്ങളുടെയും ഭാഗമാണ് ഈ നടൻ. ഈ അടുത്തിടെ സൂപ്പർ വിജയം നേടിയ തമിഴ് ചിത്രം കൈദിയിലും ശ്രദ്ധേയമായ ഒരു വേഷം ഹരീഷ് പേരാടി അവതരിപ്പിച്ചിരുന്നു. ഹരീഷ് പേരാടി വളരെ നിർണ്ണായകമായ ഒരു വേഷം ചെയ്യുന്ന പുതിയ മലയാള ചിത്രം ആണ് മാർജാര ഒരു കല്ല് വെച്ച നുണ. ഈ വരുന്ന ജനുവരി മൂന്നിന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും. ഗൗതമൻ എന്നാണ് ഹരീഷ് പേരാടി ഈ ചിത്രത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

തിക്കോടിയൻ നാടകമത്സരത്തിൽ തീപ്പൊരി എന്ന നാടകത്തിൽ ബാലൻ കെ. നായർ അഭിനയിച്ച പ്രഭാകരൻ മുതലാളി എന്ന കഥാപാത്രത്തെ സ്റ്റേജിൽ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഈ നടൻ പിന്നീട് തെരുവു നാടകങ്ങൾ അവതരിപ്പിച്ചും ശ്രദ്ധ നേടി. ജയപ്രകാശ്‌ കൂളൂരിന്റെ കീഴിൽ നാടകം അഭ്യസിച്ച ഹരീഷ് പേരാടി പിന്നീട് ജയപ്രകാശിന്റെ രണ്ടു പേർ മാത്രം അഭിനയിച്ച അപ്പുണ്ണികൾ എന്ന നാടകത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചും ഏവരുടെയും കയ്യടി നേടി. വ്യതിയാനം എന്ന നാടകം സംവിധാനവും ചെയ്തിട്ടുള്ള ഈ പ്രതിഭ ഇരുനൂറോളം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.

ആയിരത്തിലൊരുവൻ എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ച ഹരീഷ് പേരാടിയുടെ പ്രതിഭ ലോകം തിരിച്ചറിഞ്ഞത് ലെഫ്‌റ്റ് റൈറ്റ്‌ ലെഫ്‌റ്റ് എന്ന സിനിമയിലെ കൈതേരി സഹദേവൻ എന്ന മുഴുനീള കഥാപാത്രത്തിലൂടെ ആയിരുന്നു. നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്ത മാര്‍ജാര ഒരു കല്ലുവച്ച നുണ മുല്ലപ്പള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ചാക്കോ മുല്ലപ്പള്ളി ആണ് നിർമ്മിച്ചത്. ജൈസൺ ചാക്കോ, വിഹാൻ, രേണു സൗന്ദർ, അഭിരാമി, സുധീർ കരമന, ഹരീഷ് പേരടി, രാജേഷ് ശർമ്മ, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി, അഞ്ജലി നായർ എന്നിവർ അഭിനയിച്ച ഈ ചിത്രം ഒരു സമ്പൂർണ്ണ ഫാമിലി മിസ്റ്ററി ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

20 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.