മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രം ഈ വരുന്ന ഡിസംബർ പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രം 55 കോടി രൂപ മുതൽ മുടക്കിയാണ് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ പ്രമോഷൻ രീതികളിലൂടെ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ് ഈ ചിത്രം. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോയുമായി കൈകോര്‍ത്ത് ഒരു പുതിയ ആശയം മലയാള സിനിമാ പ്രമോഷൻ രംഗത്ത് നടപ്പിലാക്കുകയാണ് ഇപ്പോൾ മാമാങ്കം അണിയറ പ്രവർത്തകർ.
ബുക്ക് മൈ ഷോയില്‍ നിന്ന് 200 രൂപയുടെ മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ മാമാങ്കം ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌കൗണ്ട് ആണ് വൗച്ചർ വാങ്ങുന്ന ആളിന് ലഭിക്കുക. ഡിസംബർ അഞ്ചിനാണ് ഈ മൂവി വൗച്ചർ സ്വന്തമാക്കാൻ ഉള്ള അവസാന തീയതി. ബുക്ക് മൈ ഷോ ആപ്പ് ഉപയോഗിച്ച് ഈ വൗച്ചർ സ്വന്തമാക്കാൻ സാധിക്കും. പ്രേക്ഷകരുടെ രജിസ്റ്റർ ചെയ്തിട്ടുള്ള ഇമെയിൽ ഐഡിയിലോ ഫോൺ നമ്പറിലോ ഈ വൗച്ചർ ലഭിക്കും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈ വൗച്ചർ കോഡ് ഉപയോഗിച്ചാൽ നൂറു രൂപയുടെ ഡിസ്‌കൗണ്ട് ആണ് ലഭിക്കുക. ഒന്നിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് വലിയ ലാഭം ആയിരിക്കും ഇതിലൂടെ ലഭിക്കുക.
ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കിയ ഈ ചിത്രം മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എം ജയചന്ദ്രൻ ഗാനങ്ങളും മനോജ് പിള്ളൈ ദൃശ്യങ്ങളും ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രാജ മുഹമ്മദ് ആണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.