മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ഇത്. എം പദ്‌മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശങ്കർ രാമകൃഷ്ണനും ഇത് നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡിൽ നിന്നുള്ള ബെൽഹാര സഹോദരന്മാർ ആണ്. അങ്കിത്- സഞ്ചിത് ടീം ആണ് ഇതിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്നത്. എന്നാൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ലാതെ ഉള്ള ഈ ചിത്രത്തിന്റെ എഡിറ്റഡ് വേർഷൻ തന്നെ അത്ഭുതകരമാണ് എന്നാണ് അവർ പറയുന്നത്.
സംഗീതം ഒന്നുമില്ലാതെ താൻ ഈ ചിത്രം കണ്ടു എന്നും സംഗീതം ഇല്ലാതെ തന്നെ ചിത്രം ഗംഭീരമായി വന്നിട്ടുണ്ട് എന്നും ബെൽഹാര സഹോദരമാരിൽ ഒരാൾ പറയുന്നു. സംഗീതം ഇല്ലാതെ തനിക്കു ചിത്രം കാണാൻ സാധിച്ചത് കൊണ്ട് തന്നെ ഒരു പുതുമ ഇതിന്റെ പശ്ചാത്തല സംഗീതം ഒരുക്കുമ്പോൾ കൊണ്ട് വരാൻ സഹായിച്ചിട്ടുണ്ട് എന്നും സംഗീതം കൂടി ചേരുമ്പോൾ ഈ ചിത്രം വേറെ തലത്തിലേക്ക് ഉയരും എന്നും അവർ പറയുന്നു. ഇത്ര വലിയ ഒരു ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിൽ അരങ്ങേറാൻ സാധിച്ചതും ഭാഗ്യമായാണ് അവർ കരുതുന്നത്. ചരിത്രത്തോടൊപ്പം ഫാന്റസിയും ഉള്ള പ്രമേയം ആണ് മാമാങ്കം കൈകാര്യം ചെയ്യുന്നത് എന്നും അത് കൊണ്ട് തന്നെ സംഗീതം ഒരുക്കിയപ്പോൾ ഒരു കാലഘട്ടം മാത്രമായി ഫോക്കസ് ചെയ്യാതെ അതിനും മുകളിൽ പോയി സംഗീതം ഒരുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചു എന്നും അവർ പറയുന്നുണ്ട്.
നവംബർ 21 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, ബോളിവുഡ് താരം പ്രാചി ടെഹ്‌ലൻ, അനു സിതാര, സുദേവ് നായർ, മണികണ്ഠൻ ആചാരി, മാസ്റ്റർ അച്യുതൻ, ഇനിയ, കനിഹ തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ളൈ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രാജ മുഹമ്മദ് ആണ്. ശ്യാം കൗശൽ ആണ് മാമാങ്കത്തിലെ സംഘട്ടനം ഒരുക്കിയത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.