മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റിലീസ് ചെയ്യാൻ ഇനി വെറും രണ്ടു ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി ആണ് ഈ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ പോകുന്ന ആദ്യ മലയാള ചിത്രവുമാണ് മാമാങ്കം. മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും വളരെ വലുതാണ്. കേരളമെങ്ങും ഈ ചിത്രത്തെ സ്വീകരിക്കാനായി വലിയ പരിപാടികൾ ആണ് മമ്മൂട്ടി ആരാധകർ ഒരുക്കുന്നത്. ഇപ്പോഴിതാ കോഴിക്കോടുള്ള മമ്മൂട്ടി ആരാധകർ അദ്ദേഹത്തിന്റെ വമ്പൻ കട്ട് ഔട്ടുകൾ കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ആയി ഉയർത്തി കഴിഞ്ഞു.
കഴിഞ്ഞ ആഴ്ച തന്നെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണം ആണ് ആരാധകരുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ശങ്കർ രാമകൃഷ്ണനും നിർമ്മിച്ചത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയും ആണ്. മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ, അനു സിതാര, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, തരുൺ അറോറ, സുരേഷ് കൃഷ്ണ, സിദ്ദിഖ്, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, ഇടവേള ബാബു, സുനിൽ സുഗത, കവിയൂർ പൊന്നമ്മ, കനിഹ, ഇനിയ, ജയൻ ചേർത്തല എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.