കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടൻ ആണ് മണികണ്ഠൻ ആചാരി. അതിലെ ഗംഭീര പ്രകടനം ഈ നടന് മികച്ച അവസരങ്ങൾ നേടിക്കൊടുത്തു. മലയാളത്തിന് പുറമെ രജനികാന്തിന്റെ പേട്ട എന്ന തമിഴ് ചിത്രത്തിലും മണികണ്ഠൻ ആചാരി അഭിനയിച്ചു. മാമാങ്കം എന്ന സിനിമയാണ് തനിക്കു റിലീസ് ആവുന്നതിനു മുൻപേ തന്നെ ഒരു ബ്രേക്ക് തന്നത് എന്ന് പറയുന്നു മണികണ്ഠൻ ആചാരി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ജന്മദിന ആഘോഷം നടന്നത് ഈ ചിത്രത്തിന്റെ സെറ്റിൽ ആണെന്നും മാമാങ്കത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം പേട്ട ഉൾപ്പെടെ ഉള്ള ഒരുപാട് ചിത്രങ്ങൾ തനിക്കു ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
തനിക്കു ഈ അവസരം തന്ന സംവിധായകൻ പദ്മകുമാർ, മെഗാ സ്റ്റാർ മമ്മൂട്ടി, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മാമാങ്കം ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ ആണ് മണികണ്ഠൻ ആചാരി ഈ വാക്കുകൾ പറഞ്ഞത്. മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, പ്രാചി ടെഹ്‌ലൻ, അനു സിതാര, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, സുദേവ് നായർ, കനിഹ, ഇടവേള ബാബു, ജയൻ ചേർത്തല തുടങ്ങി ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്.
മാമാങ്ക ചരിത്രം പറയുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിൽ ആണ് നിർമ്മിച്ചിരിക്കുന്നത് എന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതിനു ഒപ്പം ഒരു ക്ലാസിക് ചിത്രമായി കൂടിയാണ് മാമാങ്കം ഒരുക്കിയിരിക്കുന്നത് എന്നും മമ്മൂട്ടി പറഞ്ഞു. അടുത്ത മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ടീസർ, ആദ്യ വീഡിയോ സോങ് എന്നിവ പുറത്തു വന്നിട്ടുണ്ട്. ഇന്നലെയാണ് മൂക്കുത്തി എന്ന് തുടങ്ങുന്ന വീഡിയോ സോങ് റിലീസ് ചെയ്തത്. എം ജയചന്ദ്രൻ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മനോജ് പിള്ളൈ ആണ്. രാജ മുഹമ്മദ് എഡിറ്റിങ് നിർവഹിച്ച ഈ ചിത്രം കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ആണ് വേണു കുന്നപ്പിള്ളി നിർമ്മിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.