യുവ താരം ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ് . ഈ ചിത്രത്തിന്റെ രണ്ടു ട്രൈലെറുകൾ ഇതിനോടകം പുറത്ത് വരികയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ, ഒരു സർവൈവൽ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ഇതിന്റെ ട്രൈലെറുകൾ നമ്മളോട് പറയുന്നത്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ക്ലോസ്‍ട്രോഫോബിയ നേരിടുന്ന ഒരു വ്യക്തി ആണെങ്കിൽ ചിത്രം കാണുന്നതിന് മുൻപ് സൂക്ഷിക്കുക എന്നതാണ് അവർ തരുന്ന മുന്നറിയിപ്പ്. പരിമിതമായ ഇടങ്ങളിലും അടഞ്ഞ സ്ഥലങ്ങളിലുമൊക്കെ മാനസികമായ പ്രശ്നങ്ങളും പരിഭ്രാന്തിയും ഉണ്ടാകുന്ന അവസ്ഥയെ ആണ് ക്ലോസ്‍ട്രോഫോബിയ എന്ന് വിളിക്കുന്നത്. നമ്മുക്ക് ചുറ്റുമുള്ള ഒരുപാട് വ്യക്തികൾക്ക് ചെറുതും വലുതുമായി ഈ പ്രശ്നം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്കൊണ്ട് തന്നെ ഈ ചിത്രത്തിൽ അത്തരം സീനുകൾ ഉള്ളത് കൊണ്ട്, ആ പ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണ് അണിയറ പ്രവർത്തകർ നല്കുന്നത്.
നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻകുഞ്ഞ് രചിച്ചിരിക്കുന്നതും ഇതിനു കാമറ ചലിപ്പിച്ചതും മഹേഷ് നാരായണൻ ആണ്. മഹേഷ് നാരായണന്‍, വൈശാഖ്, വി കെ പ്രകാശ് എന്നിവരുടെ അസോസിയേറ്റായിരുന്നു സജിമോൻ. ഫാസിൽ നിർമ്മിച്ച ഈ ചിത്രം ജൂലൈ 22 നാണു റിലീസ് ചെയ്യാൻ പോകുന്നത്. രജിഷ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് എ ആർ റഹ്മാനും ഇത് എഡിറ്റ് ചെയ്തിരിക്കുന്നത് അർജു ബെന്നുമാണ്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.