സൂപ്പർ വിജയം നേടി മുന്നേറുന്ന കടുവക്കു ശേഷം പൃഥ്വിരാജ് സുകുമാരൻ- ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇതിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ സ്റ്റില്ലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കട്ട താടിയും മീശയുമായി മരണ മാസ്സ് ലുക്കിലാണ് പൃഥ്വിരാജ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. സംവിധായകൻ ഷാജി കൈലാസ് തന്നെയാണ് ഈ സ്റ്റില്ലുകൾ പങ്കു വെച്ചത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന, ജി ആർ ഇന്ദുഗോപൻ രചിച്ച ശംഖുമുഖി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. കോട്ട മധു എന്ന മാസ്സ് കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്ന ഈ ചിത്രത്തിൽ ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു, ഇന്ദ്രൻസ് എന്നിവരും അഭിനയിക്കുന്നുണ്ട്.
മലയാളത്തിലെ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് വേണ്ടി, തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു അബ്രഹാമിനൊപ്പം ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവർ കൂടി നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ജി ആർ ഇന്ദുഗോപനാണ്. ഇതിനു ഒരു രണ്ടാം ഭാഗവും പ്ലാനുണ്ടെന്നു നിർമ്മാതാവായ ജിനു എബ്രഹാം പുറത്ത് വിട്ടിരുന്നു. ജോമോൻ ടി ജോൺ ആണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. ഏകദേശം അറുപതോളം ദിവസമാണ് ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് നല്കിയിരിക്കുന്നതെന്നാണ് സൂചന. ഒരു ഡാർക്ക് മാസ്സ് ആക്ഷൻ ചിത്രമായിരിക്കും കാപ്പ എന്നാണ് ഷാജി കൈലാസ് അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.