[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അതിജീവനത്തിന്റെ ആകാംഷ നിറക്കുന്ന കഥയുമായി മലയൻ കുഞ്ഞ് ഇന്ന് മുതൽ

ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻകുഞ്ഞെന്ന ചിത്രം മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ മികച്ച റിലീസുകളിലൊന്നാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും നിർമ്മിച്ചിരിക്കുന്നത് ഫാസിലുമാണ്. ഇതിന്റെ രണ്ട് ട്രൈലെറുകൾ, മേക്കിങ് വീഡിയോ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. മാത്രമല്ല ട്രെയിലറിലെ ദൃശ്യങ്ങൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിലെ സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിയത്. അത്കൊണ്ട് തന്നെ റിലീസിന് മുൻപ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമുയർന്നിട്ടുണ്ട്.

ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുക്കിയ മലയാള ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. തിരക്കഥ രചിച്ച മഹേഷ് നാരായണൻ തന്നെയാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും. എ ആർ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് അർജു ബെൻ ആണ്. ഫഹദ് ഫാസിൽ കൂടാതെ, രജിഷാ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. മുപ്പതു വർഷത്തിന് ശേഷം എ ആർ റഹ്മാൻ മലയാളത്തിലെത്തുന്നു ചിത്രമെന്നതും ഇതിന് വലിയ ശ്രദ്ധ നേടിക്കൊടുക്കാൻ കാരണമായിട്ടുണ്ട്. സൂപ്പർ ഹിറ്റായ തമിഴ് ചിത്രം വിക്രമിന് ശേഷം തീയേറ്ററുകളിൽ എത്തുന്ന ഫഹദ് ഫാസിൽ ചിത്രം കൂടിയാണ് മലയൻകുഞ്ഞ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.