ഫഹദ് ഫാസിൽ നായകനായി എത്തുന്ന മലയൻകുഞ്ഞെന്ന ചിത്രം മലയാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് റിലീസ് ചെയ്യുകയാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ മികച്ച റിലീസുകളിലൊന്നാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും നിർമ്മിച്ചിരിക്കുന്നത് ഫാസിലുമാണ്. ഇതിന്റെ രണ്ട് ട്രൈലെറുകൾ, മേക്കിങ് വീഡിയോ, ഗാനങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. മാത്രമല്ല ട്രെയിലറിലെ ദൃശ്യങ്ങൾ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിലെ സിനിമ പ്രേമികൾക്കിടയിൽ ചർച്ചയായി മാറിയത്. അത്കൊണ്ട് തന്നെ റിലീസിന് മുൻപ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമുയർന്നിട്ടുണ്ട്.
ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുക്കിയ മലയാള ചിത്രം കൂടിയാണ് മലയൻ കുഞ്ഞ്. തിരക്കഥ രചിച്ച മഹേഷ് നാരായണൻ തന്നെയാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും. എ ആർ റഹ്മാൻ സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് അർജു ബെൻ ആണ്. ഫഹദ് ഫാസിൽ കൂടാതെ, രജിഷാ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങൾ. മുപ്പതു വർഷത്തിന് ശേഷം എ ആർ റഹ്മാൻ മലയാളത്തിലെത്തുന്നു ചിത്രമെന്നതും ഇതിന് വലിയ ശ്രദ്ധ നേടിക്കൊടുക്കാൻ കാരണമായിട്ടുണ്ട്. സൂപ്പർ ഹിറ്റായ തമിഴ് ചിത്രം വിക്രമിന് ശേഷം തീയേറ്ററുകളിൽ എത്തുന്ന ഫഹദ് ഫാസിൽ ചിത്രം കൂടിയാണ് മലയൻകുഞ്ഞ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.