രജനി ചിത്രം പേട്ട സിനിമാ ലോകത്തെ ആവേശത്തിലാക്കി മുന്നേറുകയാണ്. ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് എല്ലാ സെന്റെറിൽ നിന്നും ലഭിക്കുന്നത്.ചിത്രത്തിൽ രജിനി കാന്തിന്റെ പ്രകടനത്തെ കണ്ട് വാനോളം പുകഴ്ത്തുകയാണ് മലയാളത്തിൽ നിന്നും യുവതാരങ്ങൾ.ഒരുപാട് നാളുകൾക്ക് ശേഷം രജിനികാന്ത് ചിത്രങ്ങൾക്ക് വേണ്ട എല്ലാ വിധ ടിപ്സുകളും ചേർന്ന ഒരു ചിത്രം കണ്ട സന്തോഷത്തിലാണ് താരങ്ങൾ. വിനീത് ശ്രീനിവാസൻ, സംവിധായകൻ അരുൺ ഗോപി ,നടന്മാരായ അജു വർഗീസ്, നീരജ് മാധവ് തുടങ്ങിയവരാണ് സോഷ്യൽ മീഡിയയിലൂടെ പേട്ടയുടെ വിശേഷങ്ങൾ അറിയിച്ചത്.
ചിത്രത്തിൽ രജിനികാന്ത് എന്ന നടന്റെ സ്റ്റൈലും ,മാസ്സും എല്ലാം നിറഞ്ഞ് ചിത്രം ശരിക്കും ഒരു രജിനിഫൈഡ് ചിത്രമാണെന്നാണ് താരങ്ങളുടെ അഭിപ്രായം. വിജയ് സേതുപതി, നവാസുദ്ധിൻ സിദ്ധിഖ്, ബോബി സിംഹ, ശശികുമാർ, തൃഷ,സിമ്രാൻ തുടങ്ങിയവർക്കൊപ്പം മലയാളിതാരം മണികണ്ഠൻ ആചാരിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുകയാണ് താരങ്ങൾ.
രജനി കാന്തിനു വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതിയും, നവാസുധിൻ സിദ്ധിഖും തീയറ്ററിൽ ആവേശം ഒരുക്കുമ്പോൾ. രജനികാന്തിന്റെ കിടിലം പഞ്ച് ഡയലോഗുകളും ഉശിരൻ ആക്ഷനും കൂടിചേർന്ന് തീയറ്റർ പൂരപറമ്പിനു തുല്യം ആവുകയാണ്.മനോഹരമായ കാഴ്ച അനുഭവങ്ങൾ തരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ തിരുവാണ്, അനിരുദ്ധ് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതവും സിനിമയിൽ ഹൈലൈറ്റായി എടുത്തു നിൽക്കുന്നു.സൺപിക്ചർസിന്റെ ബാനറിൽ കലാനിധിമാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നതു.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.