[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

“ഞാൻ പ്രസവിച്ചില്ലെങ്കിലും എനിക്ക് സ്വന്തം മകനാണ്”; മലയാളികളുടെ ഹൃദയം കവർന്ന അമ്മ- മകൻ ജോഡി

മലയാള സിനിമയുടെ ‘അമ്മ മുഖം എന്നറിയപ്പെടുന്ന കവിയൂർ പൊന്നമ്മ കാലയവനികക്കുള്ളിൽ മറഞ്ഞു. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ”അമ്മ” എന്ന് കേൾക്കുമ്പോൾ ഏറ്റവും ആദ്യം ഓടി വരുന്ന മുഖമാണ് കവിയൂർ പൊന്നമ്മയുടേത്. പ്രേം നസീറും സത്യനും മുതൽ മലയാളത്തിലെ ഇന്നുവരെയുള്ള എല്ലാ സൂപ്പർ താരങ്ങളുടെയും അമ്മയായി അഭിനയിച്ച ഈ നടിയോട് പ്രേക്ഷകർക്കും സഹപ്രവർത്തകർക്കുമെല്ലാം സ്വന്തം അമ്മയോടെന്ന പോലത്തെ വാത്സല്യമാണ്. എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ നിത്യഹരിത ‘അമ്മ- മകൻ ജോഡി ആയി ചേക്കേറിയത് മോഹൻലാൽ എന്ന അതുല്യ നടന്റെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചതാണ്.

മോഹൻലാലിൻറെ യഥാർത്ഥ അമ്മയാണ് കവിയൂർ പൊന്നമ്മ എന്ന് വിശ്വസിച്ചവർ ഏറെയാണ്. പെറ്റമ്മ അല്ലെങ്കിലും തന്റെ പോറ്റമ്മ പോലെയാണ് കവിയൂർ പൊന്നമ്മ എന്ന് മോഹൻലാലും, താൻ പ്രസവിക്കാത്ത തന്റെ സ്വന്തം മകൻ ആണ് മോഹൻലാൽ എന്ന് പൊന്നമ്മ ചേച്ചിയും പറഞ്ഞിട്ടുള്ളത് ഒട്ടേറെ തവണ. അവരെ ഒരുമിച്ചു സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകരിൽ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും മുകളിലാണ്. കവിയൂർ പൊന്നമ്മ ഷൂട്ടിങ്ങിനായി കേരളത്തിലെ പല ഭാഗത്തും ചെല്ലുമ്പോൾ, മകൻ എവിടെ എന്ന ചോദ്യം സ്ഥിരമായി ചോദിക്കുന്ന കേരളത്തിലെ മറ്റു അമ്മമാരേ കുറിച്ച് അവർ പറഞ്ഞിട്ടുണ്ട്. ഒരു മകൾ മാത്രമുള്ള കവിയൂർ പൊന്നമ്മ ആദ്യമൊക്കെ ആ ചോദ്യം കേട്ട് അമ്പരന്നെങ്കിലും, പിന്നീട് അവർക്ക് മനസ്സിലായി മോഹൻലാൽ തന്റെ മകൻ ആണെന്ന് വിശ്വസിക്കുന്ന പ്രേക്ഷക സമൂഹത്തിൽ നിന്ന് വരുന്ന ചോദ്യങ്ങളാണവ എന്ന്.

മോഹൻലാലുമൊത്ത് 50 ലധികം ചിത്രങ്ങളാണ് കവിയൂർ പൊന്നമ്മ ചെയ്തത്. അതിൽ തന്നെ, നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഇരുപതാം നൂറ്റാണ്ട്, ഉത്സവപ്പിറ്റേന്ന്, വന്ദനം, അധിപൻ, കിരീടം, ഹിസ് ഹൈനെസ്സ് അബ്ദുള്ള, ഉള്ളടക്കം, ധനം, ഭരതം, കിഴക്കുണരും പക്ഷി, വിയറ്റ്നാം കോളനി, ഗാന്ധർവം, ചെങ്കോൽ, തേന്മാവിൻ കൊമ്പത്ത്, മായാമയൂരം, കാക്കകുയിൽ, മിസ്റ്റർ ബ്രഹ്മചാരി, വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ്, വടക്കുംനാഥൻ, മാമ്പഴക്കാലം, ബാബ കല്യാണി, ഇവിടം സ്വർഗമാണ് എന്നിവയെല്ലാം പ്രേക്ഷക മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ചിത്രങ്ങളാണ്.

മോഹൻലാലിൻറെ അമ്മയാവാൻ, മലയാളത്തിന്റെ ‘അമ്മ മുഖമാവാൻ ഇനി കവിയൂർ പൊന്നമ്മയില്ല. അവർ ബാക്കിയാക്കി പോകുന്നത് മാതൃ സ്നേഹത്തിന്റെ മധുരം പകരുന്ന, എന്നും ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളും വലിയ സിന്ദൂര പൊട്ടും നിറഞ്ഞ ചിരിയുമായി മക്കളെ വരവേൽക്കുന്ന ഒരമ്മയുടെ മുഖവുമാണ്.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

3 days ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

3 days ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

3 days ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

3 days ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

5 days ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

5 days ago

This website uses cookies.