ചിങ്ങം ഒന്നിന് മലയാള സിനിമ ലോകം തുടക്കം കുറിച്ചത് ഒരു നല്ല പ്രവർത്തിയിലൂടെ ആണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ നേതൃത്വത്തിൽ താര സംഘടനയായ ‘അമ്മ, 100 കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ഫോണുകളും ടാബുകളും സമ്മാനിച്ച് കൊണ്ടാണ് മലയാളികളുടെ പുതുവർഷത്തെ വരവേറ്റത്. അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാൽ തന്നെയാണ് കുട്ടികൾക്ക് ഈ സഹായം കൈമാറിയത്. ചിങ്ങം 1 ന് (ആഗസ്റ്റ് 17) രാവിലെ 10 മണിക്ക് കൊച്ചി കലൂരിലുള്ള അമ്മയുടെ ആസ്ഥാനമന്ദിരത്തില്‍വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ആണ് ഈ വിദ്യാഭ്യാസ സഹായം മോഹൻലാൽ കൈമാറിയത്. തുടർന്നും ഇത്തരം സഹായങ്ങൾ അമ്മയുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും മോഹൻലാൽ അറിയിച്ചു. ഇത് കൂടാതെ അമ്മയുടെ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനവും അമ്മയുടെ അംഗങ്ങള്‍ക്ക് ഓണ വിഭവങ്ങള്‍ നല്‍കുന്ന ‘ആര്‍പ്പോ, ഓണം അമ്മയോടൊപ്പം’ എന്ന പദ്ധതിക്കും ഇന്നത്തെ ചടങ്ങിൽ മോഹൻലാൽ തുടക്കമിട്ടു.
മോഹൻലാലിനൊപ്പം എം പി ഹൈബി ഈഡൻ, ആസിഫ് അലി, ടോവിനോ തോമസ്, ടിനി ടോം, ബാബു രാജ്, കവിയൂർ പൊന്നമ്മ, ഇടവേള ബാബു, സിദ്ദിഖ്, പൊന്നമ്മ ബാബു, അജു വർഗീസ്, നമിത പ്രമോദ്, അനു സിതാര, തെസ്നി ഖാൻ, കുക്കു പരമേശ്വരൻ, കലാഭവൻ പ്രചോദ്, മനോജ് കെ ജയൻ, വിജയ് ബാബു, കൃഷ്ണ പ്രഭ, അനുശ്രീ, മാളവിക, ബിജു മേനോൻ, സുരേഷ് കൃഷ്ണ, നാദിർഷ, രചന നാരായണൻ കുട്ടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അംഗങ്ങളിൽ കൂടുതൽ പേരും ഓണക്കോടി അണിഞ്ഞു പരമ്പരാഗത മലയാളി വേഷങ്ങളിൽ ആണ് എത്തിച്ചേർന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ ഹൈദ്രബാദ് ലൊക്കേഷനിൽ നിന്നെത്തിയ മോഹൻലാൽ ചടങ്ങിന് ശേഷം അവിടേക്കു തന്നെ മടങ്ങി
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.