പ്രശസ്ത മലയാള സിനിമാ- സീരിയൽ താരമായ സുബി സുരേഷ് അന്തരിച്ചു. 42 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഈ നടി ഒട്ടേറെ കോമഡി ഷോകളുടെ ഭാഗമായി കയ്യടി നേടി. ഒട്ടേറെ ടെലിവിഷൻ കോമഡി പരിപാടികളുടെ അവതാരകയായും സുബി സുരേഷ് തിളങ്ങിയിരുന്നു. ഒട്ടേറെ സ്റ്റേജ് ഷോകളിലും കോമഡി സ്കിറ്റുകളുടെ അവിഭാജ്യ ഘടകമായിരുന്നു സുബി സുരേഷ്.
രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ജയറാം ചിത്രത്തിലൂടെ, പതിനേഴു വർഷം മുൻപാണ് ഈ നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ, ഹാപ്പി ഹസ്ബൻഡ്‌സ്, ഡിറ്റക്റ്റീവ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഈ നടി വേഷമിട്ടിരുന്നു. ഇരുപതിലധികം ചിത്രങ്ങളിലാണ് ഈ നടി വേഷമിട്ടത്. ആലുവയിലുള്ള രാജഗിരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം എന്നാണ് വാർത്തകൾ വരുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.