സംവിധായകനായും നിർമ്മാതാവായും മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ വ്യക്തിയാണ് അൻവർ റഷീദ്. ആദ്യമായി സംവിധാനം ചെയ്ത ചിത്രം തന്നെ ഇൻഡസ്‌ട്രി ഹിറ്റ് അടിച്ച സംവിധായകൻ കൂടിയാണ് അൻവർ റഷീദ്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിലേക്ക് പിന്നിട് അദ്ദേഹം കടക്കുകയായിരുന്നു. ഈ വർഷം ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനവും നിർമ്മാണവും ചെയ്ത ചിത്രമായിരുന്നു ട്രാൻസ്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിൽ അൻവർ റഷീദിന്റെ ഒരു മാജിക് കാണാൻ സാധിച്ചില്ല. വീണ്ടും ഒരു വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് അദ്ദേഹം. 3 വമ്പൻ പ്രോജെക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
അൽഫോണ്സ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കാൻ ഒരുങ്ങുകയാണ് അൻവർ റഷീദ്. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. തമിഴിൽ ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് അൻവർ റഷീദ്. കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയമായ അർജുൻ ദാസിനെ നായകനാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അഞ്ചാം പാതിരായുടെ സംവിധായകനായ മിഥുൻ മാനുവലാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കുന്നത്. അൻവർ റഷീദിന്റെ മൂന്നാമത്തെ പ്രോജക്റ്റ് വളരെ വ്യത്യസ്തമായ ഒന്നാണ്. ഒതളങ്ങ തുരുത്ത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി മുന്നേറുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച വെബ് സീരിസാണ്. ലോക്ക് ഡൗൺ സമയത്താണ് ജനപ്രീതി ലഭിച്ചത്. അൻവർ റഷീദ് ഈ യൂ ട്യൂബ് കോമഡി സീരീസ് ബിഗ് സ്ക്രീനിലേക്ക് എത്തിക്കുവാൻ നിർമ്മാതാവായി മുന്നോട്ട് വരുവാൻ തീരുമാനിച്ചിരിക്കുകയാണ്. കോവിഡ് 19 ഒന്ന് ഒതുങ്ങിയാൽ തന്റെ മൂന്ന് പ്രോജക്റ്റും എത്രെയും പെട്ടന്ന് തുടങ്ങുമെന്ന് അൻവർ റഷീദ് ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുകയുണ്ടായി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.