കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളികൾ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ശ്രീജിത്ത് എന്ന യുവാവിനെ കുറിച്ചാണ്. പോലീസ് കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ട തന്റെ സഹോദരന് നീതി വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ 765 ദിവസമായി കേരളാ സെക്രെട്ടറിയേറ്റിനു മുന്നിൽ കിടന്നു പ്രതിഷേധിക്കുന്ന യുവാവാണ് ശ്രീജിത്ത്. കുറച്ചു ദിവസങ്ങൾക്കു മുമ്പേയാണ് ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്ത്. അതോടു കൂടി ശ്രീജിത്തിന് പിന്തുണയുമായി സോഷ്യൽ മീഡിയ വഴി ഈ വാർത്ത അറിഞ്ഞ ആയിരങ്ങൾ ആണ് എത്തിച്ചേരുന്നത്. ഒരു വലിയ ജനമുന്നേറ്റം തന്നെ ഈ കാര്യത്തിൽ ശ്രീജിത്തിന് വേണ്ടി ഉണ്ടാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ സാധാരണ ജനങ്ങൾക്ക് ഒപ്പം മലയാള സിനിമയും ശ്രീജിത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നു.
മലയാള സിനിമ താരങ്ങൾ ആയ പൃഥ്‌വിരാജ്, നിവിൻ പോളി, ടോവിനോ തോമസ്, പാർവതി, ഇന്ദ്രജിത്, ഗീതു മോഹൻദാസ്, സംവിധായകൻ സനൽ കുമാർ ശശിധരൻ, രൂപേഷ് പീതാംബരൻ തുടങ്ങി നിരവധി പേരാണ് സോഷ്യൽ മീഡിയ വഴി ശ്രീജിത്തിന് തങ്ങളുടെ പിന്തുണ അറിയിച്ചു കൊണ്ട് പോസ്റ്റ് ഇട്ടത്. ഇതിൽ ടോവിനോ തോമസ് ശ്രീജിത്തിനെ നേരിൽ സന്ദർശിക്കുകയും തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു. പൃഥ്‌വിരാജ്, നിവിൻ പോളി എന്നിവർ ഷെയർ ചെയ്ത ഫേസ്ബുക് പോസ്റ്റുകൾ ഇപ്പോൾ വൈറൽ ആയി മാറി കഴിഞ്ഞു.
2014 മെയ് മാസത്തിലാണ് ശ്രീജിത്തിന്റെ സഹോദരനായ ശ്രീജീവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു പാറശ്ശാല പോലീസ് ശ്രീജീവിനെ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് നടന്നു ദിവസങ്ങൾക്കു ശേഷം ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ശ്രീജീവ് അന്തരിക്കുകയായിരുന്നു. ശ്രീജീവ് വിഷം കഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞപ്പോൾ, ശ്രീജിത്ത് പറയുന്നത് തന്റെ അനുജനെ പോലീസ് കൊലപ്പെടുത്തിയത് ആണെന്നാണ്. ഈ കേസ് സിബി ഐ ഏറ്റെടുക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണം എന്നുമാണ് ശ്രീജിത്തിന്റെ ഇപ്പോഴത്തെ ആവശ്യം.
ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ…
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന ചിത്രത്തിൻ്റെ…
മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള…
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
This website uses cookies.