പ്രശസ്ത മലയാള നായികാ താരം മീര നന്ദൻ വിവാഹിതയാകുന്നു.
പ്രശസ്ത മലയാള നായികാ താരമായ മീര നന്ദൻ വിവാഹിതയാകുന്നു. ലണ്ടനിൽ ജോലി ചെയുന്ന ശ്രീജുവാണ് മീരയുടെ വരൻ. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മീര നന്ദന്‍ തന്നെയാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചതും ചിത്രങ്ങൾ പങ്കു വെച്ചതും. ലൈറ്റ്സ് ഓണ്‍ ക്രിയേഷന്‍സ് ഫോട്ടോഗ്രാഫി നിർവഹിച്ച ഈ ചടങ്ങിന്റെ ദൃശ്യങ്ങൾ അവരുടെ ഇൻസ്റ്റാഗ്രാം പേജ് വഴിയും പങ്കു വെച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പരിചയപ്പെട്ട മീരയും ശ്രീജുവും പിന്നീട് രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. മീരയെ കാണാനായി ശ്രീജു ലണ്ടനിൽ നിന്ന് ദുബായിൽ എത്തുകയും ചെയ്തു.
കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദന്‍ ഇപ്പോൾ ദുബായിലെ മലയാളം റേഡിയോ സ്റ്റേഷന്‍ ഗോള്‍ഡ് 101.3 എഫ്എമ്മില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നുണ്ട്. ലാല്‍ജോസ് ചിത്രം മുല്ലയിലൂടെ 2008 ഇൽ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മീര നന്ദൻ, അതിന് ശേഷം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയറാം, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി, ജയസൂര്യ തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ നായക താരങ്ങളുടെ ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടി. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുള്ള മീരയുടെ അവസാനം റിലീസായ ചിത്രം ഈ വർഷം പുറത്ത് വന്ന ‘എന്നാലും എന്റെ അളിയാ’ ആണ്. പുതിയ മുഖം, ലോക്പാൽ, കടൽ കടന്ന് ഒരു മാത്തുക്കുട്ടി, എല്‍സമ്മ എന്ന ആണ്‍കുട്ടി, അപ്പോത്തിക്കരി, റെഡ് വൈൻ, മല്ലു സിങ്, സ്വപ്ന സഞ്ചാരി, സീനിയേഴ്സ്, കേരളാ കഫേ, കറൻസി എന്നിവയാണ് മീരയുടെ മറ്റ് പ്രധാന ചിത്രങ്ങൾ.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.