മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധേയനായ നടനാണ് ഗോകുൽ സുരേഷ്. മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാറായ സുരേഷ് ഗോപിയുടെ അതേ ഭാവങ്ങളും മാനറിസവും മകൻ ഗോകുൽ സുരേഷിനും ലഭിച്ചിട്ടുണ്ട്. മുത്തുഗൗ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഉൾട്ട എന്ന ചിത്രമാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയിരിക്കുന്നത്. സായന വാർത്തകൾ എന്ന ചിത്രമാണ് താരത്തിന്റെ അണിയറയിൽ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ശ്രദ്ധ നേടിയെടുത്ത വാഹനമാണ് മഹീന്ദ്ര താർ. സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് ഏറ്റവും പുതിയ താർ സ്വന്തമാക്കിയിരിക്കുകയാണ്. അച്ഛൻ സമ്മാനമായി നൽകിയതാണ് പുതിയ താർ എന്ന് ഗോകുൽ സുരേഷ് തുറന്ന് പറഞ്ഞിരിക്കുകയാണ്.
താൻ കോളേജിൽ പഠിക്കുമ്പോൾ തന്നെ താർ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചിരുന്നു എന്ന് ഗോകുൽ സുരേഷ് സൂചിപ്പിക്കുകയുണ്ടായി. അന്ന് താർ അച്ഛൻ വാങ്ങിച്ചു തന്നിരുന്നില്ലയെന്നും ഇപ്പോൾ പുതിയ താർ സമ്മാനമായി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് താരം വ്യക്തമാക്കി.തിരുവനന്തപുരത്തെ എസ്എസ് മഹീന്ദ്രയിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. അടുത്തിടെ സംവിധായകൻ ഒമർ ലുലുവിന് നിര്മ്മാതാവ് പുതിയ താർ സമ്മാനമായി നൽകുകയുണ്ടായി. പെട്രോൾ, ഡീസൽ എൻജിനുകളിലായി മാനുവൽ ഓട്ടോമാറ്റിക് നാലു വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കുന്ന താറിന്റെ എക്സ്ഷോറൂം വില 9.80 ലക്ഷം മുതൽ 12.95 ലക്ഷം രൂപ വരെയാണ്. മുമ്പ് ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനും മാത്രമായിരുന്നു താറിന്റെ പവർ ട്രെയിൻ. ഇപ്പോൾ പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ഈ എസ്.യു.വി വില്പനയ്ക്കുണ്ട്. ആറു സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് താറിനുള്ളത്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.