[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിറവയറിൽ കുഞ്ഞിനൊപ്പം ചിരുവിനേയു ചേർത്തുപിടിച്ച് മേഘ്‌ന; ചിത്രങ്ങൾ കാണാം..

മലയാള സിനിമയിൽ ഒരുകാലത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് തിളങ്ങി നിന്നിരുന്ന താരമാണ് മേഘ്‌ന രാജ്. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ ഭാഗമാവുന്നത് മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ ശക്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. കുരുക്ഷേത്ര എന്ന കന്നഡ ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. കന്നഡ നടനും മേഘ്‌ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ വിടപറഞ്ഞത് ഈ വർഷം ജൂലൈയിൽ ആയിരുന്നു. കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്ന സമയത്തായിരുന്നു ചിരുവിന്റെ വിയോഗം.

ഗർഭിണിയായിരുന്ന മേഘ്‌ന രാജ് ഇരട്ട കുട്ടികൾക്ക് ജന്മം നൽകി എന്ന തരത്തിലുള്ള വാർത്തകൾ ആദ്യം പുറത്തുവന്നിരുന്നു. അതെല്ലാം തെറ്റായ പ്രചരണവും വ്യാജ വാർത്തയുമാണെന്ന് ചൂണ്ടിക്കാട്ടി മേഘ്‌ന രാജ് തന്നെ രംഗത്ത് വന്നിരുന്നു. തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് എന്ന് അറിയിച്ചുകൊണ്ട് അടുത്തിടെ നടന്ന ഒരു ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട 2 വ്യക്തികൾ, ചിരുവിനും ഇങ്ങനെയായിരുന്നു വേണ്ടത് എന്ന വൈകാരികമായ അടിക്കുറിപ്പും താരം നൽകുകയുണ്ടായി. ചിരഞ്ജീവി സർജ മരിച്ചെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആ ചടങ്ങളിൽ കാണാൻ സാധിക്കും. ചിരുവിന്റെ ഒരു വലിയൊരു കട്ടൗട്ട് ചടങ്ങിൽ വച്ചിരിക്കുകയാണ്. മേഘ്‌ന രാജ് എല്ലാ ചിത്രങ്ങളും പകർത്തിയിരിക്കുന്നത് ആ കട്ടൗട്ടിന്റെ ഒപ്പമായിരുന്നു. കന്നഡ ഇൻഡസ്ട്രിയിലെ വളരെ ശ്രദ്ധേയമായ ഒരു താരം കൂടിയായിരുന്നു ചിരഞ്ജീവി സർജ. 2009 ൽ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് കന്നഡ ഇൻഡസ്ട്രിയിലേക്ക് കടന്നുവരുന്നത്. 11 വർഷത്തെ സിനിമ ജീവിതത്തിൽ ഈ വർഷം പുറത്തിറങ്ങിയ ശിവർജ്ജുന എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ വിടവാങ്ങൽ ഇപ്പോളും കന്നഡ ഇൻഡസ്ട്രിയ്ക്ക് ഒരു നഷ്ടം തന്നെയാണ്.

ഫോട്ടോ കടപ്പാട്: CLASSY CAPTURES

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.