മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം ജീനിയസ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി കൈകോർക്കുന്നു എന്നത് കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മലൈക്കോട്ടൈ വാലിബൻ. അടുത്തയാഴ്ച ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആമേൻ പോലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ചേർന്ന് നമ്മുക്ക് സമ്മാനിച്ച രചയിതാവ് പി എസ് റഫീഖ് ആണ്. ഇപ്പോഴിതാ, ദി ക്യൂ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് അദ്ദേഹം. മോഹന്‍ലാല്‍ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്ന് അദ്ദേഹം പറയുന്നു. മലയാള സിനിമയിലെ തന്നെയും, അതുപോലെ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ തന്നെയും ഒരു ടേണിംഗ് പോയിന്റായിരിക്കും ഈ സിനിമ എന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്.
മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ നടന്‍ ഇതിന്റെ ഭാഗമായതാണ് തങ്ങളുടെ ധൈര്യമെന്നും, അതുപോലെ തന്റെ മറ്റ് സിനിമകളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനുള്ള ശ്രമമാണ് ഈ സിനിമയിലൂടെ ലിജോ നടത്താൻ പോകുന്നതെന്നും പി എസ് റഫീഖ് വെളിപ്പെടുത്തി. ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍ എന്ന് പറഞ്ഞ പി എസ് റഫീഖ്, നടനെന്ന നിലയിലും താരമെന്ന നിലയിലും ഏറ്റവും മികച്ച രീതിയിൽ അദ്ദേഹത്തെ ഉപയോഗിക്കാനുള്ള ശ്രമമാണ് ഈ ചിത്രമെന്നും കൂട്ടിച്ചേർക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്ങിലെ പ്രത്യേകത ഈ ചിത്രത്തിനുമുണ്ടാകുമെന്നും അദ്ദേഹത്തിന്റെ മറ്റെല്ലാ ചിത്രങ്ങളെയും പോലെ ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും മലൈക്കോട്ടൈ വാലിബനെന്നും റഫീഖ് പറയുന്നു. മനസിലെ പെര്‍ഫെക്ഷനോട് നീതി പുലര്‍ത്താത്തതൊന്നും ചെയ്യാത്ത ലിജോ എന്ന സംവിധായകനൊപ്പം, പൂർണ്ണമായ വിശ്വാസത്തോടെ മോഹൻലാൽ ചേരുമ്പോൾ, ആ വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ കഴിവിന്റെ പരമാവധി പരിശ്രമം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും റഫീഖ് എടുത്തു പറയുന്നുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.